Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോട്ടയം തിരുവാര്‍പ്പ് മര്‍ത്തശ്മുനി പള്ളി ജില്ലാഭരണകൂടം ഏറ്റെടുത്തു. ഇന്ന് പുലര്‍ച്ചെയായിരുന്നു നടപടി. വിശ്വാസികള്‍ പ്രതിഷേധിച്ചെങ്കിലും സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ പോയില്ല.
പള്ളിയോട് ചേര്‍ന്ന ബിഷപ്പ് ഹൗസില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ച അപ്പോസ് ഭദ്രാസനാധിപന്‍ ബിഷപ്പ് തോമസ് മാര്‍ അലക്സന്ത്രയോസിനയും വിശ്വാസികളേയും അറസ്റ്റ് ചെയ്ത് നീക്കി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
സുപ്രിംകോടതി ഉത്തരവിന്റെ ചുവടുപിടിച്ചുള്ള ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം എറണാകുളം സെന്റ് മേരീസ് പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു. മുളന്തുരുത്തി മാര്‍ത്തോമ്മന്‍ യാക്കോബായ പള്ളി ജില്ലാഭരണകൂടം ഏറ്റെടുത്ത നടപടി സംഘര്‍ഷത്തിനിടയാക്കിയിരുന്നു.