Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:18 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇഎംസിസിയെക്കുറിച്ച് കേന്ദ്രസർക്കാർ ഒരു വിവരവും കൈമാറിയിട്ടില്ലെന്ന് വ്യവസായ മന്ത്രി ഇപി ജയരാജൻ. പള്ളിപ്പുറത്തെ നാലേക്കർ ഭൂമി ഇഎംസിസിയ്ക്ക് കൈമാറിയിട്ടില്ല. കമ്പനിയ്ക്ക് കൊടുക്കാത്ത ഭൂമി എങ്ങനെ റദ്ദാക്കാനാകുമെന്നും മന്ത്രി ചോദിച്ചു. എന്തെങ്കിലും രഹസ്യവിവരങ്ങളുണ്ടെങ്കിൽ അറിയിക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ടെന്നും ഇപി ജയരാജൻ വ്യക്തമാക്കി.

അതേസമയം, ഇഎംസിസിയുമായുള്ള കരാൻ നഗ്നമായ അഴിമതിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ആരോപിച്ചു. മുന്നറിയിപ്പ് അവഗണിച്ചും സർക്കാർ കമ്പനിയുമായി സഹകരിച്ച് മുന്നോട്ട് പോയി. കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി 4 മാസത്തിന് ശേഷമാണ് കരാറൊപ്പിട്ടത്. സംസ്ഥാന സർക്കാരിലെ ഉന്നതരുടെ അറിവോടെയാണ്.തട്ടിപ്പു കമ്പനിയാണെന്നറിഞ്ഞിട്ടും സർക്കാർ ബോധപൂർവ്വമാണ് ഇഎംസിസിയുമായി കരാർ ഒപ്പിട്ടത്. കമ്പനിയുടെ അമേരിക്കയിലെ വിലാസം പോലും വ്യാജമാണ്. കേരളത്തിന്റെ സമുദ്രതീരങ്ങളെ അമേരിക്കയ്ക്ക് വിറ്റ് തുലക്കാനുള്ള നീക്കമാണിത്

Readers Comment

Add a Comment