Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:34 am
  • 9th August, 2020
  • Moderate Rain
24°C24°C
  • Humidity: 100 %
  • Wind: 2.1 km/h

Breaking News

  • പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി .എട്ട് പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു 
  • കേന്ദ്ര വ്യോമയാന മന്ത്രി കരിപ്പൂരിലെത്തി ,മരിച്ചവരുടെ കുടുബങ്ങൾക്ക് 10 ലക്ഷം സഹായ ധനം ,ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം സഹായ ധനം ,പരിക്കേറ്റവരുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കും ,23 പേരുടെ നില അതീവ ഗുരുതരം .സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചു .പിസിഷൻ അപ്രോച്  റഡാർ സംവിധാനം പ്രവർത്തിച്ചില്ല 
  • സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ രഹ്ന ഫാത്തിമ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ സിഐ അനീഷിനു മുന്നിലെത്തിയാണ് കീഴടങ്ങിയത്.
  • സ്വര്‍ണക്കടത്ത് കേസില്‍ യുഎഇയിലേക്ക് അന്വേഷണസംഘത്തെ അയയ്ക്കാന്‍ അനുമതി.  
  • കേരളത്തിൽ 1420 പേർക്കുകൂടി കോവിഡ്,   1715 പേർ രോഗമുക്തരായി. 4 പേർ മരിച്ചു. കാസർകോട് ഉപ്പള സ്വദേശി വിനോദ് കുമാർ, കോഴിക്കോട് വെള്ളിമലയിലെ സുലൈഖ(67), കൊല്ലത്ത് കിളിക്കല്ലൂരിലെ ചെല്ലപ്പൻ (60), ആലപ്പുഴ പാണാവള്ളിയെലെ പുരുഷോത്തമൻ (87)   
i2i News Trivandrum

ചൈനീസ് വിരുദ്ധ വികാരം ശക്തമാകുകയും ടിക്ടോക് അടക്കമുള്ള ആപ്പുകള്‍ നിരോധിക്കുകയും ചെയ്തതോടെ സമാന ഫീച്ചറുകളുള്ള ഇന്ത്യന്‍ ആപ്പുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നു. ടിക്ടോക്കിന്റെ ഇന്ത്യന്‍ പതിപ്പായ ചിങ്കാരി ഇപ്പോള്‍ 25 ലക്ഷം പേരാണ് ഡൗണ്‍ലോഡ് ചെയ്തത്. 2018ലാണ് ചിങ്കാരി ആപ്പ് ഗൂഗില്‍ പ്ലേ സ്റ്റോറിലെത്തുന്നത്.

''ടിക്ടോകിന്റെ സാന്നിധ്യം കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷം ഡൗണ്‍ലോഡ് ചെയ്തവരെ വിശ്വാസത്തിലെടുക്കാനും അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ആപ്പില്‍ മാറ്റം വരുത്താനുമാണ്ശ്രമിച്ചതെന്ന്'' കോ ഫൗണ്ടറായ സുമിത് ഗോഷ് പറഞ്ഞു.

10 ദിവസത്തിനിടെ 5,50,000 പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ആപ്പ് ഉപയോഗിക്കുന്നവരില്‍ 20 ശതമാനം ആളുകള്‍ 1.5 മണിക്കൂര്‍ ആപ്പില്‍ ചെലവഴിക്കുന്നുണ്ട്. ആപ്പിന്റെ ഡെയ്‌ലി എന്‍ഗേജ്‌മെന്റ് 7.5 മണിക്കൂറായി ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഡിയോ വൈറലാവുന്നതിന് അനുസരിച്ച് ചിങ്കാരി പണം നല്‍കുന്നത് ആപ്പിനെ കൂടുതല്‍ പ്രിയങ്കരമാക്കുന്നുവെന്നാണ് ട്രെന്‍ഡ്‌സ് സൂചിപ്പിക്കുന്നത്. നിലവില്‍ ആന്‍ഡ്രോയിഡ്, ഐ.ഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ചിങ്കാരി ലഭ്യമാണ്. ഹിന്ദി, ബംഗാളി, തമിഴ്, ഗുജറാത്തി, കന്നഡ, മറാത്തി, ഒഡിയ, ഇംഗ്ലീഷ് മലയാളം എന്നീ ഭാഷകളില്‍ ആപ്പ് ലഭ്യമാണ്. 

Readers Comment

Add a Comment