Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:07 am
  • 9th August, 2020
  • Light Rain
24°C24°C
  • Humidity: 100 %
  • Wind: 3.1 km/h

Breaking News

  • പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി .എട്ട് പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു 
  • കേന്ദ്ര വ്യോമയാന മന്ത്രി കരിപ്പൂരിലെത്തി ,മരിച്ചവരുടെ കുടുബങ്ങൾക്ക് 10 ലക്ഷം സഹായ ധനം ,ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം സഹായ ധനം ,പരിക്കേറ്റവരുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കും ,23 പേരുടെ നില അതീവ ഗുരുതരം .സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചു .പിസിഷൻ അപ്രോച്  റഡാർ സംവിധാനം പ്രവർത്തിച്ചില്ല 
  • സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ രഹ്ന ഫാത്തിമ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ സിഐ അനീഷിനു മുന്നിലെത്തിയാണ് കീഴടങ്ങിയത്.
  • സ്വര്‍ണക്കടത്ത് കേസില്‍ യുഎഇയിലേക്ക് അന്വേഷണസംഘത്തെ അയയ്ക്കാന്‍ അനുമതി.  
  • കേരളത്തിൽ 1420 പേർക്കുകൂടി കോവിഡ്,   1715 പേർ രോഗമുക്തരായി. 4 പേർ മരിച്ചു. കാസർകോട് ഉപ്പള സ്വദേശി വിനോദ് കുമാർ, കോഴിക്കോട് വെള്ളിമലയിലെ സുലൈഖ(67), കൊല്ലത്ത് കിളിക്കല്ലൂരിലെ ചെല്ലപ്പൻ (60), ആലപ്പുഴ പാണാവള്ളിയെലെ പുരുഷോത്തമൻ (87)   
i2i News Trivandrum,divya p john, death, crime, cbi enquiry needed,i2i news

ചുങ്കപ്പാറ : തിരുവല്ല പാലിയേക്കര ബസീലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവ്യയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ദിവ്യയുടേത് ആത്മഹത്യയാണെങ്കിൽ പോലും പാലിയേക്കര ബസീലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ മദറിനെ ഒന്നാം പ്രതിയാക്കി ആത്മഹത്യാപ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്നും മാതൃസഹോദരനായ റ്റിസി തമ്പി.

 ” ഞങ്ങളുടെ ദിവ്യമോൾ മരണപ്പെട്ടിട്ട് ഇന്നേക്ക് 50 ദിവസമാകുന്നു. ഞങ്ങളുടെ സഹോദരിയും കന്യാസ്ത്രിയാണ് .അവളിൽ നിന്നു കിട്ടിയ പ്രചോദനമാകാം പിതാവായ ജോണ്‍ ഫിലിപ്പോസ് എതിർത്തിട്ടും കന്യാസ്ത്രിയാകാൻ ദിവ്യയെ പ്രേരിപ്പിച്ചത് .അവൾ പഠിക്കാൻ മിടുക്കിയയായിരുന്നു ,ഇറ്റാലിയൻ ഭാഷയിൽ നല്ല പ്രാവീണ്യം നേടിയിരുന്നു.മഠത്തിൽ ഒരു വൈദികൻ സ്ഥിരസന്ദർശകനായിരുന്നു, അയാളുമായി മദറിന് അരുതാത്ത ബന്ധങ്ങൾ ഉണ്ടായി . ദിവ്യ അതിനു ദൃക്‌സാക്ഷിയായി.ഇറ്റലിയിലെ സുപ്പീരിയേഴ്സിനെ വിവരമറിയിക്കുമെന്ന് ദിവ്യ പറഞ്ഞിരുന്നു.തുടർന്ന് ഈ മദർ ദിവ്യയെ ഏതാനും ദിവസം മുമ്പ് മഠത്തിലെ മുറിയിൽ പൂട്ടിയിട്ടിരുന്നു.

ഇതുകൂടാതെ നാലുപേരെടുത്താൽ പൊങ്ങാത്ത കിണറിന്റെ മൂടി ദിവ്യ തനിയെ എടുത്തുമാറ്റി കിണറ്റിൽ ചാടി എന്നാണ് ദൃക് സാക്ഷിയായി വന്ന കന്യാസ്ത്രി നൽകിയ മൊഴി .അതു നുണയാണ്.ക്ളോറഫോമോ അതുപോലുള്ള കെമിക്കലുകളോ ഉപയോഗിച്ചു ദിവ്യയെ ബോധരഹിതയാക്കിയ ശേഷം മൂന്നോ നാലോ പേർ ചേർന്ന് ദിവ്യയെ കിണറിന്റെ മൂടി മാറ്റിയ ശേഷം അതിനികത്തേക്ക് എടുത്തിട്ടതാകാം.അബോധാവസ്ഥയിലുള്ള ദിവ്യയുടെ മരണം കിണറ്റിലെ വെള്ളം കുടിച്ചതുമൂലമാകാം,അതായത് മുങ്ങിമരണം .കൂടാതെ ഉച്ചക്ക് 12 മണിയോടെ കിണറ്റിൽ നിന്നും പുറത്തെടുത്ത ദിവ്യയുടെ മൃതദേഹം ഉടൻതന്നെ പുഷ്‌പഗിരി ആശുപത്രിയിലേക്ക് മാറ്റി .ദിവ്യയുടെ ശരീരത്തിൽ ഏതെങ്കിലും വിധത്തിലുള്ള അതിക്രമം നടന്നിട്ടുണ്ടെങ്കിൽ തന്നെ അവ മായ്ക്കാനായി പുഷ്പഗിരി ആശുപത്രിയിൽ വച്ചു പ്രഷർവാഷ് ചെയ്യാനുള്ള എല്ലാ സാധ്യതയുമുണ്ട്”.


“ഞങ്ങൾ കുടുംബക്കാർ വൈകിട്ട് 4.45ന് പുഷ്പഗിരി ആശുപത്രിയിലാണ് ദിവ്യയുടെ മൃതദേഹം കാണുന്നത്.
തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി ഞാൻ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
പിന്നീട് മൃതദേഹം തിരുവല്ലയിൽ സംസ്കരിക്കാമെന്ന് ഈ മദർ പറഞ്ഞു. ഞാനാണ് ഞങ്ങളുടെ കുഞ്ഞിന്റെ മൃതദേഹം മല്ലപ്പള്ളി മാത്തൻ ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റുന്നതും തുടർന്ന് ചുങ്കപ്പാറയിലെ കുടുംബക്കല്ലറയിൽ സംസ്‌കരിക്കുന്നതും.’“ഈ മദറിനെയും ദിവ്യയുടെ സഹപാഠിയായ നൊവീസിനെയും ശരിയായി ചോദ്യം ചെയ്താൽ മരണത്തിലെ ദുരൂഹത പുറത്തുവരും.ആവശ്യമെങ്കിൽ മദറിനെ നുണപരിശോധനക്ക് വിധേയമാക്കണം.ഒരു നല്ല കന്യാസ്ത്രീ മഠം ആയിരുന്നു പാലിയേക്കര ബസീലിയന്‍ സിസ്റ്റേഴ്‌സ് മഠം. ഈ മദർ ചാർജെടുത്തതിന് ശേഷമാണ് വൈദികന്റെ അനവസരത്തിലുള്ള സന്ദർശനം പതിവായത്.”


.” കേരളാപോലീസിൽ നിന്നും നീതി ലഭിക്കുന്നില്ല എന്നു കണ്ടതിനെത്തുടർന്ന് ഞാനും സഹോദരൻ ദേവസ്യായും (ദിവ്യയുടെ അമ്മ കൊച്ചുമോളുടെ ജ്യേഷ്ഠസഹോദരങ്ങൾ ) പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെജി സൈമണെ നേരിട്ടുകണ്ടു പരാതിനൽകി .സൈമൻ സാറല്ല കേസ് അന്വേഷിക്കുന്നത്.അതിൽ വേറെന്തോ കളിനടന്നിട്ടുണ്ട്,കെജി സൈമൺ അന്വേഷിച്ചാൽ കേസ് തെളിയപ്പെടുമെന്ന് ഞങ്ങൾക്കും വിശ്വാസമുണ്ട് .അതുകൊണ്ടാണ് കേസ് സൈമൺ സാറിൽ നിന്നും മാറ്റിയത് “.കേസ് ക്രൈം ബ്രാഞ്ചിന് തെളിയിക്കാനായില്ലെങ്കിൽ സിബിഐ അന്വേഷിക്കണം .ദിവ്യക്ക് നീതി ലഭിക്കാനായി ഞങ്ങൾ ഏതറ്റം വരേയും പോകും “, തമ്പി പറഞ്ഞുനിർത്തി .


പോസ്റ്റ് മോർട്ടം റിപ്പോർട്ടോ എഫ്‌ഐആർ കോപ്പിയോ ഒന്നും പോലീസ് ഇതുവരെ ദിവ്യയുടെ കുടുംബത്തിന് കൈമാറിയിട്ടില്ല.ഇതിലും ദുരൂഹതയുണ്ടെന്ന് തമ്പി ആരോപിക്കുന്നു.കൂടാതെ എല്ലാദിവസവും ഡയറി എഴുതുന്ന സ്വഭാവമുള്ള കുട്ടിയാണ് ദിവ്യ .അവളുടെ ഡയറി കാണ്മാനില്ല.അത് മദർ നശിപ്പിച്ചിരിക്കാം. ഇന്നേവരെ ദിവ്യയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ഈ മദർ ഒരു ഫോൺ പോലും വിളിച്ചിട്ടില്ല. ദിവ്യയുടേത് കൊലപാതകമാണെങ്കിൽ ഈ മദറാണ് ഒന്നാംപ്രതി.ആത്മഹത്യയാണെങ്കിൽ അതിലും പ്രേരണാക്കുറ്റത്തിൽ ഒന്നാംപ്രതി ഈ മദർതന്നെയാണെന്നും തമ്പി ആരോപിക്കുന്നു

Readers Comment

Add a Comment