Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:07 am
  • 9th August, 2020
  • Light Rain
24°C24°C
  • Humidity: 100 %
  • Wind: 3.1 km/h

Breaking News

  • പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി .എട്ട് പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു 
  • കേന്ദ്ര വ്യോമയാന മന്ത്രി കരിപ്പൂരിലെത്തി ,മരിച്ചവരുടെ കുടുബങ്ങൾക്ക് 10 ലക്ഷം സഹായ ധനം ,ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം സഹായ ധനം ,പരിക്കേറ്റവരുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കും ,23 പേരുടെ നില അതീവ ഗുരുതരം .സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചു .പിസിഷൻ അപ്രോച്  റഡാർ സംവിധാനം പ്രവർത്തിച്ചില്ല 
  • സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ രഹ്ന ഫാത്തിമ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ സിഐ അനീഷിനു മുന്നിലെത്തിയാണ് കീഴടങ്ങിയത്.
  • സ്വര്‍ണക്കടത്ത് കേസില്‍ യുഎഇയിലേക്ക് അന്വേഷണസംഘത്തെ അയയ്ക്കാന്‍ അനുമതി.  
  • കേരളത്തിൽ 1420 പേർക്കുകൂടി കോവിഡ്,   1715 പേർ രോഗമുക്തരായി. 4 പേർ മരിച്ചു. കാസർകോട് ഉപ്പള സ്വദേശി വിനോദ് കുമാർ, കോഴിക്കോട് വെള്ളിമലയിലെ സുലൈഖ(67), കൊല്ലത്ത് കിളിക്കല്ലൂരിലെ ചെല്ലപ്പൻ (60), ആലപ്പുഴ പാണാവള്ളിയെലെ പുരുഷോത്തമൻ (87)   
i2i News Trivandrum

മൺസൂൺ കാലത്ത് പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ദഹനക്കേട് അലർജി എന്നിവയ്ക്കും സാധ്യതയുണ്ട്. മഴക്കാലത്ത് ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ വേണം. മഴക്കാല രോഗങ്ങളെ തടയാൻ കഴിയുന്ന തരത്തിലുള്ള പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെ‌‌ടുത്തണം. വിറ്റാമിനുകൾ ധാരാളം അടങ്ങിയ പഴങ്ങൾക്ക് രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുണ്ട്. ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന എണ്ണ ധാരാളം അടങ്ങിയ ആഹാരങ്ങളും സ്ട്രീറ്റ് ഫുഡും മഴക്കാലത്ത് ഓഴിവാക്കണം. പകരം ഭക്ഷണത്തിൽ ധാരാളം പഴങ്ങൾ ഉള്‍പ്പെ‌ടുത്തണം. രോഗങ്ങൾ ഒഴിവാക്കാൻ മഴക്കാലത്ത് തീർച്ചയായും കഴിക്കേണ്ട ചില പഴങ്ങളിതാ.

മഴക്കാലത്ത് സുലഭമായി ലഭിക്കുന്ന ചെറിപഴത്തിന് പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ കഴിവുണ്ട്. ആന്റിഓക്സിഡന്റസ് ധാരാളം അടങ്ങിയിരിക്കുന്ന ചെറി തലച്ചോറിന്റെ പ്രവര്‍ത്തനങ്ങൾക്ക് കരുത്തേകും.

മഴക്കാലത്ത് കഴിച്ചിരിക്കേണ്ട മറ്റൊരു പഴമാണ് പീച്ച്. വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന പീച്ച് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കൂടാതെ മഴക്കാലത്തെ ഈർപ്പമുള്ള കാലാവസ്ഥയില്‍ ചർമ്മത്തിന് പ്രത്യേക സംരംക്ഷണവും നൽകും.

വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന ലിച്ചി പകർച്ചവ്യാധികളെ തടയുന്നതിനൊപ്പം പ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും

മഴക്കാലത്ത് സുലഭമായി ലഭിക്കുന്ന പ്ലം ജലദോഷം, പനി എന്നിവയെ പ്രതിരോധിക്കാൻ ഉത്തമമാണ്.ധാരാളം ഫൈബറും ഇതിൽ അടങ്ങിയിട്ടുണ്ട്.

മഴക്കാലത്ത് പോഷക സമൃധമായ മാതള നാരങ്ങ കഴിക്കുന്നത് പ്രതിരോധ ശേഷി ഉയർത്തും

ഉയർന്ന അളവില്‍ വിറ്റാമിൻ അ‌ടങ്ങിയിരിക്കുന്ന സബർജല്ലിക്കും പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ കഴിവുണ്ട്.

വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന പപ്പായ, വിറ്റാമിനും മിനറൽസും അടങ്ങിയിരിക്കുന്ന വാഴപ്പഴം, ആപ്പിൾ എന്നിവയും മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും

Readers Comment

Add a Comment