Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 9:45 am
  • 5th October, 2024
  • Overcast Clouds
26.82°C26.82°C
  • Humidity: 81 %
  • Wind: 0.93 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വിശ്വാസ്യതയുടെ പര്യായമായി ശോഭിക്കുന്ന സണ്‍ പ്രോജക്ട്‌സ് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡിന്റെ നേട്ടങ്ങളില്‍ തിളങ്ങുന്നത് തെറ്റാത്ത പ്രതിജ്ഞയുടെയും പ്രതിബദ്ധതയുടെയും സൂര്യതേജസ്സ്. പാര്‍പ്പിടനിര്‍മ്മാണ രംഗത്തെ മാറ്റിനും അതു നല്‍കിയ മികവിനും പിന്നലെ രസതന്ത്രത്തെക്കുറിച്ച്  സണ്‍ പ്രോജക്‌സ്ട് ചെയര്‍മാനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ വി. സജീവ് ലാളിത്യത്തിന്റെ പുഞ്ചിരിയോടെ പറയും: സണ്‍ പ്രോജക്ട്‌സിന്റെ ഓരോ പാര്‍പ്പിടവും പൂര്‍ത്തിയാക്കുന്നത് എനിക്കും കുടുംബത്തിനും താമസിക്കാനെന്നു വിചാരിച്ചാണ്!

തലസ്ഥാന നഗര ഹൃദയത്തിലും, നഗരമേഖലയ്ക്ക് സമീപവുമായി സണ്‍ പ്രോജക്ട്‌സ് പൂര്‍ത്തിയാക്കിയിട്ടുള്ള പാര്‍പ്പിട സമുച്ചയങ്ങളും പ്രോജക്ടുകളും കാണുമ്പോള്‍ ആ പറഞ്ഞതിലെ സത്യസന്ധതയുടെ കരുത്ത് നമ്മള്‍ തിരിച്ചറിയുന്നു. പദ്ധതികള്‍ക്ക് സ്ഥലം കണ്ടെത്തുന്നതില്‍ മുതല്‍  പ്‌ളാനിലും അസ്ഥിവാരമിടുന്നതിലും തുടങ്ങുന്ന ശ്രദ്ധയും ജാഗ്രതയും ഗുണമേന്മയിലുള്ള കര്‍ശന നിഷ്‌കര്‍ഷയും വാഗ്ദാനം ചെയ്തിരുന്ന സമയത്തിനും മുമ്പേ താക്കോല്‍ കൈമാറുന്നതുകൊണ്ടു പോലും അവസാനിക്കുന്നില്ല. ഓരാ ഉപഭോക്താവിനെയും സ്വന്തം കുടുംബമായി കരുതുന്ന വി. സജീവിന് വില്പനാനന്തര സേവനത്തിലുമുണ്ട്, അതേ നിര്‍ബന്ധം.

വിശ്വാസമാണ് യഥാര്‍ത്ഥ നിക്ഷേപം എന്നതാണ് സജീവിന്റെ തത്വശാസ്ത്രവും വിജയമന്ത്രവും. ഒരാള്‍ സ്വന്തമായി പാര്‍പ്പിടം നിര്‍മ്മിക്കുമ്പോള്‍ അതിന്റെ ഗുണനിവാരത്തെക്കുറിച്ചും ഈടിനെക്കുറിച്ചും അയാള്‍ക്കുള്ളത് വെറും വിശ്വാസമല്ല, നിര്‍മ്മാണ ഘട്ടത്തിലെ തീരെച്ചെറിയ കാര്യങ്ങളില്‍പ്പോലും ശ്രദ്ധ ചെലുത്തിയിട്ടുണ്ട് എന്ന ഉത്തമ ബോധ്യമാണ്. അതാണ് ഗൃഹനാഥന്റെ ആത്മവിശ്വാസവും ആത്മധൈര്യവും. ഇവ രണ്ടും അതേപോലെ നല്‍കാന്‍ കഴിയുന്നു എന്നതാണ് സണ്‍ പ്രോജക്ട്‌സിന്റെ വിജയം- സജീവ് പറയുന്നു.

അനുയോജ്യമായ സ്ഥലം കണ്ടെത്തല്‍, വാസ്തു നിര്‍ണയം, ഭൂമിപൂജ, പ്രോജക്ട് ഡിസൈന്‍, ലക്ഷ്വറി- പ്രിമിയം- ബഡ്ജറ്റഡ് പ്രോജക്ടുകളില്‍ ഓരോന്നിലും ഉപഭോക്താവ് പ്രതീക്ഷിക്കുന്ന സൗകര്യം, നഗര സാമീപ്യം, റോഡുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യം, സ്വച്ഛവും ശാന്തവും മാലിന്യമുക്തവുമായ പരിസ്ഥിതി,  ഓരോ ഘട്ടത്തിലും ആവശ്യമായ എല്ലാ സര്‍ക്കാര്‍ അനുമതികളോടും അംഗീകാരങ്ങളോടും കൂടിയുള്ള നിര്‍മ്മിതി, ഗൃഹനിര്‍മ്മിതിക്ക് ഉപയോഗിക്കുന്ന നിര്‍മ്മാണ സാമഗ്രികളുടെ ഗുണനിലവാരം, നിര്‍മ്മാണ ജോലിയുടെ മികവ്,ക്വാളിറ്റി അഷ്വറൻസ്.... ഇവയെല്ലാം ഉറപ്പാക്കി നിശ്ചിത കാലാവധിക്കു മുന്‍പേ ഉപഭോക്താവിന് താക്കോല്‍ മാറുക. പ്രോജക്ടുമായി ബന്ധപ്പെട്ട് പിന്നീട് എത്ര ചെറിയ ആവശ്യങ്ങളുയര്‍ന്നാല്‍പ്പോലും സമയബന്ധിതമായി അതു പരിഹരിക്കുക...

ഓരോ പ്രോജക്ടിലും ഇത്തരം നിഷ്‌കര്‍ഷകള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കുമ്പോള്‍ ഉപഭോക്താവ് പാര്‍പ്പിടത്തിലെന്നതു പോലെ ഞാന്‍ നടത്തുന്നതും ഒരു നിക്ഷേപമാണ്. അതുകൊണ്ടാണ്  വമ്പന്‍ പരസ്യങ്ങളുടെ സഹായമില്ലാതെയും വിപണന തന്ത്രങ്ങളില്ലാതെയും സണ്‍ പ്രോജക്ട്‌സിലെ പാര്‍പ്പിടങ്ങള്‍ തേടി ആളുകളെത്തുന്നത്. ഞങ്ങളുടെ എണ്‍പതു ശതമാനത്തിലധികം കസ്റ്റമേഴ്‌സും എത്തുന്നത്, സണ്‍ പ്രോജക്ട്‌സിന്റെ തന്നെ മറ്റൊരു പ്രോജക്ടിലെ ഉപഭോക്താവിന്റെ ശുപാര്‍ശയനുസരിച്ചാണ്- റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അതിരൂക്ഷമായ മാന്ദ്യം അനുഭവപ്പെട്ടിരുന്ന കാലത്തു പോലും സണ്‍ പ്രോജക്ട്‌സിന് പ്രോജക്ടുകളില്‍ കുറവുണ്ടാകാതിരുന്നതും, ഭൂമി പൂജയുടെ ഘട്ടത്തില്‍ത്തന്നെ തൊണ്ണൂറു ശതമാനം അപ്പാര്‍ട്ട്‌മെന്റുകളും ബുക്ക് ചെയ്യപ്പെടുന്നതും അതുകൊണ്ടുതന്നെ.

ഉപഭോക്താക്കളില്‍ വി. സജീവ് കണ്ടെത്തുന്നത് രണ്ടു തരം ആഗ്രഹങ്ങള്‍ ഉള്ളവരെയാണ്. നഗരത്തിനു നടുവില്‍ താമസിക്കുമ്പോഴും നല്ല അന്തരീക്ഷം ആഗ്രഹിക്കുന്നവരും, നഗരപരിധിക്കു പുറത്ത് താമസിച്ചാലും നഗരസൗകര്യങ്ങള്‍ ഏറ്റവും അടുത്ത് പ്രാപ്യമാകണമെന്ന് ആഗ്രഹിക്കുന്നവരും. ഈ രണ്ടു കൂട്ടരും നിര്‍ബന്ധം പറയുന്ന ഘടകം ഒന്നേയുള്ളൂ: ഗുണനിലവാരവും പൂര്‍ത്തീകരണ സമയം സംബന്ധിച്ച നിഷ്‌കര്‍ഷയും. ഈ രണ്ടിലും ഉപഭോക്താവിനെക്കാള്‍ നിര്‍ബന്ധമുണ്ട്, സണ്‍ പ്രോജക്ട്‌സ് സാരഥിയായ വി. സജീവിന്.

പരിസ്ഥിതി നിയമങ്ങളുടെ കാര്‍ക്കശ്യവും സുപ്രീം കോടതി വിധിയെ തുടര്‍ന്നുള്ള ആശങ്കകളും സാമ്പത്തിക മാന്ദ്യവുമെല്ലാം ചേര്‍ന്ന് നിര്‍മ്മാണ മേഖലയെ തളര്‍ത്തിയെന്ന് ആക്ഷേപമുയരുമ്പോള്‍ തലസ്ഥാന നഗരഹൃദയത്തിലും, നഗരപരിധിക്കു സമീപവുമായി സണ്‍ പ്രോജക്ട്‌സ് പൂര്‍ത്തിയാക്കിയതും അതിവേഗം നിര്‍മ്മാണം പുരോഗമിക്കുന്നതുമായ പാര്‍പ്പിട സമുച്ചയങ്ങളുടെ നിര മാത്രം മതി സംസ്ഥാനത്തെ ഏറ്റവും മികച്ചതും വിശ്വാസ്യതയുള്ളതുമായ ബില്‍ഡര്‍മാരുടെ മുന്‍പന്തിയില്‍ സണ്‍ പ്രോജക്ട്‌സിനുള്ള സ്ഥാനമറിയാന്‍.

തലസ്ഥാന നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന ആക്കുളം ലുലു മാളിന് എതിര്‍വശത്ത്, ഭാവി വികസന- പുനര്‍വില്പനമൂല്യ സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് സണ്‍ പ്രോജക്ട്‌സ് പൂര്‍ത്തിയാക്കുന്ന പാര്‍പ്പിട സമുച്ചയമാണ് സണ്‍ ഇലക്കാസ. റെഡി ടു ഒക്കുപ്പൈ പ്രീമിയം അപ്പാര്‍ട്ട്‌മെന്റുകളുടെ ഈ സമുച്ചയം ലുലു മാളിന് എതിര്‍വശത്ത്, തലസ്ഥാന നഗരത്തിലെ ഏറ്റവും അന്തസ്സുറ്റ മേല്‍വിലാസം സമ്മാനിക്കുമ്പോള്‍ ആക്കുളം കായലിന്റെ ഹരിതഭംഗിയിലും ശീതളിമയിലും സൗഖ്യപൂര്‍ണമായ താമസം കൂടിയാണ് ഉറപ്പു നല്‍കുന്നത്. അതേസമയം, പരിസ്ഥിതി സംബന്ധമായ എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടും, അധികൃതരില്‍ നിന്ന് ആവശ്യമായ എല്ലാ വിധ അനുമതികളും നേടിക്കൊണ്ടും പൂര്‍ത്തിയാക്കിയിരിക്കുന്ന സണ്‍ ഇലക്കാസ ഉപഭോക്താവിന് സ്വസ്ഥവും സുരക്ഷിതവുമായ ജീവിതം കൂടി ഉറപ്പു നല്‍കുന്നു.

ലുലു മാൾ,താമര പഞ്ചനക്ഷത്രഹോട്ടൽ,കിംസ് ആശുപത്രി, ടെക്‌നോപാര്‍ക്ക്, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ഗവ. മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്ക് ഏറ്റവും കുറഞ്ഞ സമയത്തില്‍ എത്തിച്ചേരാവുന്ന റോഡ് സൗകര്യം നല്‍കുന്ന സണ്‍ ഇലക്കാസയ്ക്കു പുറമെയാണ് ഉള്ളൂര്‍- ആക്കുളം റോഡില്‍ അതിവേഗം നിര്‍മ്മാണ പൂര്‍ത്തീകരണത്തിലേക്ക് എത്തുന്ന സണ്‍ മെഡാന്റ നല്‍കുന്ന സൗകര്യങ്ങള്‍. കിംസ് ആശുപത്രി, ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, സതേണ്‍ എയര്‍ കമാന്‍ഡ് എന്നിവയ്ക്കു സമീപമാണ് പ്രീമിയം അപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ആയ സണ്‍ മെഡാന്റ.

പേട്ടയില്‍ പൂര്‍ത്തിയാകുന്ന സണ്‍ കോര്‍ണര്‍ സ്‌റ്റോണ്‍ പ്രോജക്ടില്‍ അമ്പതു ശതമാനം അപ്പാര്‍ട്ട്‌മെന്റുകളുടെയും ബുക്കിംഗ് പൂര്‍ത്തിയായതിനു ശേഷമുള്ള ഏതാനും പാര്‍പ്പിടങ്ങള്‍ സ്വന്തമാക്കാനാണ് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ അവസരം. കഴക്കൂട്ടം, മുട്ടട എന്നിവിടങ്ങളില്‍ 68 ലക്ഷം മുതല്‍ക്കുള്ള വിലകളില്‍ വിഭാവനം ചെയ്യപ്പെടുന്ന വില്ല പ്രോജക്ട്, നഗരഹൃദയത്തില്‍ പി.എം.ജിയിലും നഗരത്തിന്റെ തിരക്കുകള്‍ക്കു പുറത്ത് മുട്ടടയിലും   ആരംഭിച്ച അപ്പാര്‍ട്ട്‌മെന്റ് പ്രോജക്ടുകള്‍, കുമാരപുരത്ത് എട്രിനിയ റസിഡന്‍ഷ്യല്‍ പ്രോജക്ട്  എന്നിവയാണ് തലസ്ഥാന നഗരത്തില്‍ സണ്‍ പ്രോജക്ട്‌സിന്റെ ഏറ്റവും പുതിയ പദ്ധതികള്‍.

ഏതു തരം പാര്‍പ്പിടങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കും അവരുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമായി വിവിധ ബഡ്ജറ്റുകളില്‍ പാര്‍പ്പിടം സ്വന്തമാക്കി സൗഖ്യത്തോടെയുള്ള താമസം ഉറപ്പാക്കുന്നതിനും, ഏറ്റവും സുരക്ഷിതമായ നിക്ഷേപ പദ്ധതിയെന്ന നിലയില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങുന്നതിനും അനുയോജ്യമായ വിവിധ അപ്പാര്‍ട്ട്‌മെന്റ്- വില്ലാ പ്രോജക്ടുകളാണ് സണ്‍ പ്രോജക്ട് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രത്യേകത.

Readers Comment

Add a Comment