Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തൃശൂര്‍ മതിലകത്ത് എസ്.ഐയ്ക്കു സാമൂഹിക വിരുദ്ധരുടെ ആക്രമണത്തില്‍ പരിക്ക്. കഴിഞ്ഞ രാത്രിയാണ് എസ്.ഐ അടക്കമുള്ള പോലീസ് സംഘത്തെ മൂന്നു പേര്‍ ആക്രമിച്ചത്. എസ്.ഐ മിഥുന്‍ മാത്യൂവിനാണ് പരിക്കേറ്റത്. എസ്.ഐയുടെ മുഖത്താണ് പരിക്കേറ്റത്.
പ്രദേശത്ത് ലഹരി ഇടപാട് നടക്കുന്നതായി വിവരം കിട്ടിയ പോലീസ് സംഘം അവിടേക്ക് പോകുന്നതിനിടെ ശ്രീനാരായണപുരം പതിയാശേരി വഴിയരികില്‍ സംശയകരമായി കണ്ട മൂന്നംഗ സംഘത്തെ ചോദ്യം ചെയ്തു. ഇതോടെ സംഘം പോലീസിനെ ആക്രമിക്കുകയും പോലീസ് വാഹനം അടിച്ചുതകര്‍ക്കുകയുമായിരുന്നു. ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നു.
പ്രതികളെ പോലീസുകാര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയും ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു. പ്രതികളെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.