Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:35 am
  • 19th April, 2024
  • Broken Clouds
28.82°C28.73°C
  • Humidity: 79 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ നിർബന്ധിത കുമ്പസാര വിഷയത്തിൽ  ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  പഴന്തോട്ടം പള്ളി ഇടവകക്കാരായ ജീന സാജു തച്ചേത്ത് ,മേരി സാജു ചക്കുങ്ങൽ എന്നിവർ കേരള    വനിതാ കമ്മീഷനും ദേശീയ വനിതാ കമ്മീഷനും പരാതി നൽകി.


മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ 1934 ഭരണഘടന പ്രകാരം സഭാംഗങ്ങൾ നിർബന്ധിത കുമ്പസാരം നടത്തണമെന്ന പ്രാകൃത നടപടി ബഹു: കോടതി വഴി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ടനാട് പള്ളി ഇടവകാംഗം മാത്യു.ടി. മാത്തച്ചൻ ,പഴന്തോട്ടം പള്ളി ഇടവകാംഗം ജോസ് ചക്കുങ്ങൽ എന്നിവർ 2020-ൽ 21531/2020 നമ്പറായി ബഹു: സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു.പ്രാഥമിക വാദം കേട്ട് കോടതി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭക്കും നോട്ടീസ് അയച്ചു.

പഴന്തോട്ടം പള്ളി ഇടവകക്കാരായ ജീന സാജു തച്ചേത്ത് ,മേരി സാജു ചക്കുങ്ങൽ എന്നിവർ ഈ കേസിൽ കക്ഷി ചേർന്നിരുന്നു. കേസ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അനന്തമായി നീട്ടിക്കൊണ്ടുപോകുകയാണ്.
 കേന്ദ്ര ,സംസ്ഥാന സർക്കാരുകളോട് മറുപടി നൽകുവാൻ രണ്ടു വർഷം മുൻപ് സുപ്രീം കോടതി അവശ്യപ്പെട്ടെങ്കിലും ഇതേ വരെ രണ്ടു സർക്കാരുകളും അവരുടെ മറുപടി കോടതിയിൽ നൽകിയിട്ടില്ല.അതിനാൽ സംസ്ഥാന വനിതാ കമ്മീഷൻ ഈ കേസിൽ ഉടനടി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജീന സാജുവും ,മേരി സാജുവും സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷക്ക് പരാതി അയച്ചു. മുമ്പ് നിരവധി വനിതകൾ ഇതേ വിഷയത്തിൽ കേന്ദ്ര സംസ്ഥാന വനിതാ കമ്മീഷനുകൾക്ക് പരാതി അയച്ചിരുന്നു. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല.

എഴുന്നൂറ് വർഷങ്ങൾക്ക് മുമ്പ് ആകമാന സുറിയാനി ഓർത്തഡോക്സ് സഭ വി: കുമ്പസാരം ഒരു കൂദാശയായി സഭയിൽ ഉൾപ്പെടുത്തി.എന്നാൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ 1934 ഭരണഘടന ഉണ്ടാക്കിയപ്പോൾ വി: കുമ്പസാരം ഇടവകാംഗങ്ങൾക്ക് നിർബന്ധമാക്കി. വൈദീകരുടെ അമിതാധികാരം വിശ്വാസികളുടെ മേൽ അടിച്ചേൽപ്പിക്കാനും ,സ്ത്രീകളെ പീഢനത്തിന് വിധേയമാക്കാനും കുമ്പസാരമെന്ന കൂദാശ വൈദീകർ ഉപയോഗപ്പെടുത്തി. നിരവധി വൈദീകരാണ് കുമ്പസാരത്തിൻ്റെ മറവിൽ സ്ത്രീകളെ പീഢിപ്പിച്ച് ജയിലിൽ പോയതും പോക്സോ കേസുകളിൽ അകപ്പെട്ടതും.കഴിഞ്ഞ ദിവസം കൗൺസിലിംഗിൻ്റെ പേരിലും ഓർത്തഡോക്സ് വൈദീകൻ പെൺകുട്ടിയെ പീഢിപ്പിച്ചിരുന്നു.

അപ്പോസ്തോലിക സഭകളിൽ 7 കൂദാശകൾ ഉണ്ടെങ്കിലും എല്ലാ കൂദാശകളും വിശ്വാസികൾക്ക് നിർബന്ധമല്ല. ഉദാഹരണത്തിന് വിവാഹം ,പട്ടത്വം മുതലായവ താല്പര്യമുള്ളവർ സ്വീകരിച്ചാൽ മതി.അതേസമയം കുമ്പസാരം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ നിർബന്ധമാക്കിയത് സ്ത്രീകളെ ചൂഷണം ചെയ്യാനും വൈദീകരുടെ ഇംഗിതത്തിന് വഴങ്ങാത്തവരെ സഭയിൽ നിന്ന് പുറത്താക്കാനുമാണെന്ന് ഹർജിക്കാർ വാദിക്കുന്നു.
കോടികൾ മുടക്കി രാജ്യത്തെ വൻകിട വക്കീലന്മാരെയാണ് വിശ്വാസികളുടെ ഹർജി തള്ളിക്കുവാൻ സഭാ ഏല്പിച്ചിരിക്കുന്നത്.അതുകൊണ്ട് വനിതാ കമ്മീഷൻ കേസിൽ ഇടപെടണമെന്ന് വനിതകൾ അവശ്യപ്പെടുന്നു.രണ്ടു വർഷമായി സുപ്രീം കോടതിയിൽ നടന്നുവരുന്ന ഈ കേസ് പൊതുജനങ്ങളിൽ എത്തിക്കുന്നതിൽ മുഖ്യധാരാ മാധ്യമങ്ങൾ വിമുഖത കാണിക്കുകയാണ്.

Readers Comment

Add a Comment