Breaking News
- സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് . തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയും, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്.
Your Comment Added Successfully!

അബുദാബി ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ചും ഹൂത്തികളെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അറബ് ലീഗ്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത അടയന്തര യോഗത്തിലാണ് അറബ് രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യം ഉന്നയിച്ചത്. ആക്രണം അന്താാരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സിവിലയന്‍ കേന്ദ്രങ്ങള്‍ക്കും എണ്ണ വിതരണ ശൃംഖലക്കും സാമ്പത്തിക സുസ്ഥിരതക്കും വെല്ലുവിളിയാണെന്നും ഈജിപ്റ്റിലെ കെയ്റോയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
കൂട്ടായ്മയിലെ സ്ഥിരം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. അന്താരാഷ്ട്ര സമൂഹം ഹൂത്തികള്‍ക്കെതിരെ നിര്‍ണായക നിലപാട് സ്വീകരിച്ചിട്ടില്ലെങ്കില്‍ അവര്‍ ഗള്‍ഫ് മേഖലയിലും യെമന്‍ ജനതയോടും കടുത്ത കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുമെന്ന് യുഎഇ സഹമന്ത്രി ഖലീഫ അല്‍ മറാര്‍ പറഞ്ഞു. നിലവില്‍ അറബ് ലീഗ് അദ്ധ്യക്ഷ പദവി അലങ്കരിക്കുന്ന കുവൈത്താണ് യോഗത്തിന് നേതൃത്വം നല്‍കിയത്.