Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:10 am
  • 5th August, 2021
  • Overcast Clouds
24.82°C24.82°C
  • Humidity: 91 %
  • Wind: 0.83 km/h

Breaking News

  • കേരളത്തിൽ ഇന്ന് 22,414 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു  
  • പാറ പൊട്ടിക്കല്‍; ഹരിത ട്രിബ്യൂണല്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി
i2i News Trivandrum

കടമറ്റത്ത് കത്തനാരെ മലയാളി മറക്കില്ല. ഭൂതപ്രേതപിശാചുക്കളെ മന്ത്രസിദ്ധികൊണ്ടു കീഴടക്കുന്ന കത്തനാരച്ചനെ മിനിസ്ക്രീനിൽ അനശ്വരനാക്കിയ കലാകാരനാണ് പ്രകാശ് പോൾ. കടമറ്റത്ത് കത്തനാർ എന്ന പരമ്പരയിൽ കത്തനാരായി വേഷമിട്ടതോടെയാണ് പ്രകാശ് പോൾ ശ്രദ്ധേയനായത്. നിരവധി ടെലിഫിലിമുകളിൽ യേശുക്രിസ്തുവായി അഭിനയിച്ചു. പിന്നീട് ഷാജി എമ്മിന്റെ നക്ഷത്രങ്ങൾ എന്ന പരമ്പരയിലും അഭിനയിച്ചു. ശ്യാമപ്രസാദിന്റെ ശമനതാളം എന്ന പരമ്പരയിൽ നല്ലൊരു വേഷം ചെയ്തതിന് പിന്നാലെയാണ് 2004 ൽ ഏഷ്യാനെറ്റിലെ കടമറ്റത്ത് കത്തനാർ എന്ന ഹൊറർ പരമ്പരയിൽ അഭിനയിക്കുവാൻ അവസരം ലഭിക്കുന്നത്.കടമറ്റത്ത് കത്തനാർ പരമ്പരയ്ക്കു ശേഷം നല്ലവൻ എന്ന ചിത്രത്തിലും അഭിനയിക്കാൻ അവസരം ലഭിച്ചു. പിന്നീട് പവർവിഷൻ ടി.വി.യിൽ പ്രൊഡ്യൂസറായും പ്രവർത്തിച്ചിരുന്നു അദ്ദേഹം.ഇന്നും നല്ല രീതിയിൽ ഫാൻ ബേസുള്ള താരമാണ് അദ്ദേഹം. എന്നാൽ ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തെ കുറിച്ച് ഞെട്ടിക്കുന്ന കുറച്ച് വിവരങ്ങൾ പുറത്തവന്നുകഴിഞ്ഞു.  തലച്ചോറിൽ  ട്യൂമറാണ് താരത്തിന്.ട്യൂമറിന് ആർസിസിയിൽ ചികിത്സയിലായിരുന്നു താരം.  രോ​ഗാതുരനായ പ്രേക്ഷകരുടെ കത്തനാരച്ചൻ എന്നാൽ ഇപ്പോൾ  ട്യൂമറിന് ചികിത്സിക്കുന്നതുമില്ല. ചികിത്സ തേടാത്തതിന് താരത്തിന്റെ പക്കൽ കൃത്യമായ മറുപടിയുമുണ്ട്. 

മറുപടി ഇങ്ങനെ ; 
ഞാൻ തന്നെ അതങ്ങ് തീരുമാനിച്ചു. അത് എവിടെയെങ്കിലും എത്തുന്നതുവരെ അവിടിയെരിക്കട്ടെ. രോഗം മാറിയോയെന്ന് പരിശോധിച്ചിട്ടില്ല. സംസാരിക്കുാനുള്ള ബുദ്ധിമുട്ട് ഇടയ്ക്കുണ്ട്. ചില സയങ്ങളിൽ പ്രശ്നമുണ്ട്. എങ്കിലും ആശുപത്രിയിൽ പോകുന്നില്ല. വേണ്ട എന്ന് വച്ചിട്ടാണ്. രണ്ട് സാധ്യതകൾ അല്ലേ ഉള്ളൂ. ഒന്നുകിൽ മരിക്കും. അല്ലെങ്കിൽ സർവൈവ് ചെയ്യും, ഡോക്ടർമാർ വിളിച്ചിരുന്നു. നാല് വർഷമായി പക്ഷേ ഞാൻ ഒന്നും ചെയ്യുന്നില്ല, ചികിത്സ നടത്താൻ ഭാര്യയും മക്കളും നിർബന്ധിക്കുന്നുണ്ട്, പക്ഷേ ഞാൻ എന്നിൽ വിശ്വസിക്കുന്നു, ....സാമ്പത്തിക പ്രശ്നമോ ഭയമോ ഒന്നുമല്ല, രോഗിയാണന്നറിഞ്ഞാൽ മരണത്തെ കുറിച്ച് ആലോചിക്കുമല്ലോ, പക്ഷേ മരണഭയമില്ല, ഇപ്പോൾ 62 കഴിഞ്ഞു. ആരെന്തൊക്കെ പറഞ്ഞാലും ഞാനതിന് ആവശ്യമില്ലെന്ന ഉറച്ച നിലപാടിലാണ്.

പല്ലുവേദനയായാണ് ട്യൂമർ ആദ്യം അനുഭവപ്പെടുന്നത്. നാടൻ മരുന്നുകൾ ചെയ്തുനോക്കിയെങ്കിലും  നാക്കിൻറെ ഒരു വശം അങ്ങനെ പൊള്ളി, മരവിച്ചുപോയി. മരുന്നിൻറെ പ്രശ്നമാണെന്നു കരുതി ഒരു മാസം മറ്റ് ചികിത്സയൊന്നും നടത്തിയില്ല.  ഒരു ഡോക്ടറിനെ കാണിച്ചപ്പോൾ ന്യൂറോളജിസ്റ്റിനെ കാണാൻ പറയുകയായിരുന്നു. അങ്ങനെ സ്കാനും കുറെ ടെസ്റ്റും നടത്തി. സ്ട്രോക്കായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. വീണ്ടും സ്കാൻ ചെയ്തു. അന്നാണ് തലച്ചോറിൽ ഒരു ട്യൂമർ ഉണ്ടെന്ന് പ്രകാശ് പോൾ അറിയുന്നു. .തലച്ചോറിൻറെ ഉള്ളിൽ താഴെയായിട്ടായിരുന്നു ട്യൂമർ. പുറത്ത് ആണെങ്കിൽ സർജറി ചെയ്യാൻ എളുപ്പമായിരുന്നുവെന്നും പക്ഷേ ഇക്കാര്യത്തിൽ സർജറി എളുപ്പമല്ലെന്നും അദ്ദേഹം പറയുന്നു, കഴുത്തു വഴി ഡ്രിൽ ചെയ്ത് ചെയ്യേണ്ടി വരുമെന്നാണ് ഡോക്ടർ പറഞ്ഞത്.  അതിൽ താൽപര്യമില്ലായിരുന്നു. ഒരു തേങ്ങാപിണ്ണാക്ക് പോലെയാണ് ട്യൂമർ തലയിലുണ്ടായിരുന്നതെന്ന് ഡോക്ടർ പറഞ്ഞു. അങ്ങനെ ആർസിസിയിൽ അഞ്ചാറ് ദിവസം ഒബ്സർവേഷനിൽ കഴിഞ്ഞു. ഇത് മെഡിക്കൽ ജേണലിൽ പബ്ലിഷ് ചെയ്യേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. അതിന് ഞാൻ അനുവാദം നൽകി. 6 ദിവസം കഴിഞ്ഞപ്പോൾ ഡിസ്ചാർജ് വാങ്ങി പോരുകയും ചെയ്തുവെന്നാണ് തന്റെ രോ​ഗത്തെ കുറിച്ച് ആത്മവിശ്വാസത്തോടെ പ്രകാശ് പോൾ പറഞ്ഞുനിർത്തുന്നത്.

Readers Comment

Add a Comment