Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:24 am
  • 19th April, 2024
  • Broken Clouds
29.28°C28.82°C
  • Humidity: 79 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിജിലൻസ് ചോദ്യം ചെയ്യലിനോട് പ്രതികരിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്ന് അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതി നിർദ്ദേശം സമർപ്പിക്കുക മാത്രമാണ് താൻ ചെയ്‌തത്. മറ്റ് കാര്യങ്ങളൊക്കെ ചെയ്‌തത് മന്ത്രിതലത്തിലാണ്. അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന അനിൽ കുമാറും ഡിടിപിസിയും ഏർപ്പെടുത്തിയ കമ്പനി നടത്തിയ ടൂറിസം രംഗത്തെ തന്നെ ഏറ്റവും വലിയ അഴിമതിയാണിതെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. അന്നത്തെ എംഎൽഎ എന്ന നിലയിൽ തൻറെ മൊഴി എടുക്കുക സ്വാഭാവികമാണെന്നും സത്യസന്ധമായ അന്വേഷണം നടക്കണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കണ്ണൂർ സെൻറ്. ആഞ്ചലോസ് കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്‌തത്

Readers Comment

Add a Comment