Forecast Weather using OpenWeatherMap with PHP

Kerala

  • Friday 3:49 pm
  • 19th April, 2024
  • Broken Clouds
32.82°C32.82°C
  • Humidity: 57 %
  • Wind: 3.48 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഭരണപരിഷ്‌കാര കമ്മീഷൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന വാർത്തകൾ തെറ്റാണെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ.മാണി. അതിനൊരു സാധ്യതയുമില്ല. അങ്ങനെ ഒരു ചർച്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു

ജനപിന്തുണയുള്ള സ്വാധീനമുള്ള നേതാക്കൾ യുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്ക് വരും. അവരുടെ പേര് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. പാർട്ടിയുടെ അതാത് ജില്ലാ കമ്മിറ്റികൾക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം നിരവധി നേതാക്കൾ പാർട്ടിയിലേക്ക് വരാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. യുഡിഎഫിൽ നിന്ന് പ്രത്യേകിച്ച് കോൺഗ്രസിൽ നിന്ന് പാർട്ടിയിൽ നിന്ന് നിരവധി പേർ എത്തും. ഈ മാസം 14-ന് പാർട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി ചേരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Readers Comment

Add a Comment