Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 5:53 am
  • 20th April, 2024
  • Light Rain
26.82°C26.82°C
  • Humidity: 96 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹൈക്കോടതി ജീവനക്കാർക്കായി എറണാകുളത്തേക്കു കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നാളെ മുതൽ. ചങ്ങനാശേരി, വണ്ടാനം, മൂവാറ്റുപുഴ, അങ്കമാലി, കോതമംഗലം എന്നിവിടങ്ങളിൽ നിന്നാണു സർവീസുകൾ.

ചങ്ങനാശേരിയിൽ നിന്നു രാവിലെ 7.05ന് പുറപ്പെടുന്ന ബസ് 9.50ന് ഹൈക്കോടതി ജംക്ഷനിലെത്തും. കോട്ടയം, ഏറ്റുമാനൂർ, തലയോലപ്പറമ്പ് വഴിയാണു സർവീസ്. വണ്ടാനം-അരൂർ ബസാണു ഹൈക്കോടതിയിലേക്കു നീട്ടുന്നത്.മൂവാറ്റുപുഴ-എറണാകുളം ജെട്ടി സർവീസ് വാഴപ്പള്ളി, നെല്ലാട്, പട്ടിമറ്റം, കിഴക്കമ്പലം, കാക്കനാട്, എൻജിഒ, പാലാരിവട്ടം വഴി സർവീസ് നടത്തും. കോതമംഗലത്തു നിന്നുള്ള സർവീസ് പെരുമ്പാവൂർ, പൂക്കാട്ടുപടി, കങ്ങരപ്പടി, തേവക്കൽ, കാക്കനാട് വഴിയായിരിക്കും.

ഹൈക്കോടതി റജിസ്ട്രാറുടെ ആവശ്യപ്രകാരമാണു സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ നിർദേശം നൽകിയത്. അവശ്യ സർവീസ് വിഭാഗത്തിലുള്ള മറ്റു സർക്കാർ ജീവനക്കാർക്കും ബസുകൾ ഉപയോഗിക്കാമെന്നു സോണൽ ഓഫിസർ വി.എം.താജുദ്ദീൻ പറഞ്ഞു.

ഫാസ്റ്റ് സർവീസുകളാണെങ്കിലും യാത്രക്കാരുടെ ആവശ്യപ്രകാരം വേണ്ട സ്റ്റോപ്പുകളിൽ നിർത്താനും നിർദേശം നൽകിയിട്ടുണ്ട്.

Readers Comment

Add a Comment