Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:28 pm
  • 18th April, 2024
  • Overcast Clouds
34.82°C33.17°C
  • Humidity: 59 %
  • Wind: 4.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ’ടൗട്ടെ’ ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഗോവ തീരത്തേക്ക്. ഇപ്പോൾ അമിനിദ്വീപിന് 180 കി.മീ അകലെയാണ്  ’ടൗട്ടെ’ . ചൊവ്വാഴ്ച ഗുജറാത്തിൽ കരയിലേക്ക് കടക്കും.കൊച്ചി മുതൽ കറാച്ചി വരെ മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കപ്പൽ ഗതാഗതം നിർത്തിവച്ചു. കേരളത്തിന്റെ തീരമേഖലയിൽ കനത്ത മഴയും കാറ്റും തുടരുന്നു. മലയോരമേഖലയിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കോട്ടയം പാലാ കരൂർപള്ളിക്ക് ഒന്നര കിലോമീറ്റർ ചുറ്റളവിൽ വ്യാപകനാശം.തിരുവന്തപുരത്ത് വലിയതുറയിലും ശംഖുമുഖത്തും വ്യാപക നാശനഷ്ടം സംഭവിച്ചു.വടക്കൻ ജില്ലകയിൽ ജാഗ്രത തുടരണം എന്ന നിർദേശമുണ്ട്.ലക്ഷ്വദീപിലും കടലാക്രമണം രൂക്ഷമായി തുടരുന്നു.ഇടുക്കിയിൽ മഴ ശക്തമായതിനെ തുടർന്ന് അടിമാലി കല്ലാർകുട്ടി ഡാം തുറന്നു. ഹൈറേ‍ഞ്ചിൽ വ്യാപകനാശം. മരം വീണ് നിരവധി വീടുകളുടെ മേൽക്കൂര തകർന്നു. വീടുകളിൽ വെള്ളം കയറി. മേൽക്കൂര പറന്നുപോയി. പള്ളിത്തുറയിലും തുമ്പയിലും ദുരിതാശ്വാസക്യാമ്പ് തുറന്നു.

Readers Comment

Add a Comment