Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 8:02 pm
  • 12th June, 2021
  • Overcast Clouds
25.82°C25.82°C
  • Humidity: 93 %
  • Wind: 1.38 km/h

Breaking News

  • സംസ്ഥാനത്ത് മഴ ശക്തമാകും ;
  • സംസ്ഥാനത്ത് ഇന്ന് 13,832 പേർക്ക്  കൊവിഡ് 
  • മഞ്ചേശ്വരം കോഴക്കേസ്: ബാങ്കില്‍ നിക്ഷേപിച്ച ഒരു ലക്ഷം രൂപ കണ്ടെത്തി മുട്ടില്‍ മരംമുറി കേസ്; അന്വേഷണം തുടങ്ങിയതായി മന്ത്രി എ.കെ. ശശീന്ദ്രന്‍
i2i News Trivandrum

കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണം സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. സ്വർണക്കടത്തും ഡോളർ കടത്തും അന്വേഷിക്കുന്ന ഏജൻസികൾക്കെതിരെയുള്ള അന്വേഷണം സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച വിജ്ഞാപനം മെയ് ഏഴിനാണ് പുറത്തിറങ്ങിയത്.

ഹൈക്കോടതി റിട്ട. ജഡ്ജി വികെ മോഹനനെയാണ് ജുഡീഷ്യൽ കമ്മീഷനായി നിയമിച്ചിരിക്കുന്നത്. കേന്ദ്ര ഏജൻസികൾക്കെതിരെ സമഗ്രമായ അന്വേഷണം നടത്താനാണ് കമ്മീഷന് നിർദേശം ലഭിച്ചിരിക്കുന്നത്.മുഖ്യമന്ത്രിയെ പ്രതി ചേർക്കാൻ സമ്മർദ്ദമുണ്ടായെന്ന സ്വപ്ന സുരേഷിന്റെ ഫോൺ സംഭാഷണം, മന്ത്രിമാരേയും സ്പീക്കറെയും പ്രതിചേർക്കാൻ ശ്രമമുണ്ടായെന്ന സന്ദീപ് നായരുടെ വെള്ളിപ്പെടുത്തൽ ഉൾപ്പെടെ അഞ്ച് പരിഗണനാ വിഷയങ്ങളാണ് കമ്മീഷന്റെ പരിധിയിൽ വരുന്നത്. ഈ വിഷയങ്ങളിൽ കസ്റ്റംസ്, എൻഫോഴ്സ്മെന്റിനെതിരെ കമ്മീഷൻ അന്വേഷണം നടത്തും. വിജ്ഞാപനം ഇറങ്ങി ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

 

Readers Comment

Add a Comment