Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:51 pm
  • 20th April, 2024
  • Light Rain
34.82°C33.17°C
  • Humidity: 55 %
  • Wind: 2.56 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് കോവിഡ് വാക്‌സിൻ വില നിശ്ചയിച്ചത് എന്തടിസ്ഥാനത്തിലാണന്നും അതിന്റെ യുക്തി എന്താണെന്നും സുപ്രീം കോടതി. ഇക്കാര്യം വ്യക്തമാക്കിയുള്ള സത്യവാങ്മൂലം കേന്ദ്രസർക്കാർ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ വിവിധ വാക്‌സിൻ നിർമാതാക്കൾ വ്യത്യസ്ത വില ഈടാക്കുകയാണെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എൽ നാഗേശ്വര റാവു, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ച് ചൂണ്ടിക്കാട്ടി.

ആവശ്യമാണെങ്കിൽ വില നിയന്ത്രണത്തിനായി പേറ്റന്റ് ആക്ട് നടപ്പിലാക്കണമെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകുമ്പോൾ വാക്‌സിൻ ക്ഷാമം ഉണ്ടായേക്കുമെന്നും അത് പരിഹരിക്കാൻ സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.ഇതൊരു ദേശീയ പ്രതിസന്ധിയാണെന്നും ഈ ഘട്ടത്തിൽ നിശബ്ദ കാഴ്ച്ചക്കാരനായി നോക്കി നിൽക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജിയിൽ സുപ്രീംകോടതിയെ സഹായിക്കാൻ മുതിർന്ന അഭിഭാഷകരായ ജയ്ദീപ് ഗുപ്തയേയും മീനാക്ഷി അറോറയേയും അമിക്കസ്‌ക്യൂറിയായി നിയോഗിച്ചു.

കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യാൻ കേന്ദ്രത്തിന് എന്തെങ്കിലും പദ്ധതികളുണ്ടോയെന്ന് കോടതി ആരാഞ്ഞു. രണ്ട് കാര്യങ്ങളിൽ വ്യക്ത വരുത്തണമെന്നാണ് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. അർദ്ധസൈനിക വിഭാഗങ്ങളിലെ ഡോക്ടർമാർ, സൈനിക സൗകര്യങ്ങൾ, ഡോക്ടർമാർ, റെയിൽവേ ഉൾപ്പടെയുള്ള കേന്ദ്ര വിഭവങ്ങളുടെ ഉപയോഗം എന്നിവ സംബന്ധിച്ചും പ്രതിരോധ കുത്തിവെപ്പ്, ക്വാറന്റീൻ, അവശ്യമരുന്നുകൾ എന്നത് സംബന്ധിച്ചും എന്തെങ്കിലം പദ്ധതിയുണ്ടോയെന്ന് കോടതി ചോദിച്ചു.

ഓക്സിജൻ വിതരത്തെ കുറിച്ചും ഓക്സിജന്റെ നിലവിലെ ലഭ്യതയെ കുറിച്ചും വിദശീകരിക്കണമെന്നും കോടതി നിർദേശിച്ചു. സംസ്ഥാന അതിർത്തികൾക്കപ്പുറമുള്ള പ്രശ്നങ്ങളിലാണ് ഇടപെടുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Readers Comment

Add a Comment