Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുസ്ലിം ലീഗ് നേതാവ് പിവി അബ്ദുൽ വഹാബ് വീണ്ടും രാജ്യസഭയിലേക്ക്. അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചു. യുഡിഎഫിൽ ലീഗിന്റെ പ്രതിനിധിയായിട്ടാണ് വഹാബ് മൽസരിക്കുന്നത്. നിലവിൽ അദ്ദേഹം രാജ്യസഭാ എംപിയാണ്. കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് വീണ്ടും മൽസരിക്കുന്നത്. നേരത്തെ വഹാബ് ഇനി രാജ്യസഭയിലേക്ക് മൽസരിക്കില്ലെന്നും പകരം നിയമസഭയിലേക്ക് മൽസരിച്ചേക്കുമെന്നും വാർത്തകളുണ്ടായിരുന്നു. പക്ഷേ, നിയമസഭയിലേക്ക് പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ് എന്നിവരുൾപ്പെടെ ലീഗിലെ പ്രമുഖരെല്ലാം ജനവിധി തേടുന്ന സാഹചര്യത്തിൽ വഹാബ് വീണ്ടും രാജ്യസഭയിലേക്ക് മൽസരിക്കട്ടെ എന്ന് പാർട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു. 70കാരനായ വഹാബ് കഴിഞ്ഞ രണ്ട് തവണയായി രാജ്യസഭാംഗമാണ്