Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 5:01 pm
  • 20th April, 2024
  • Overcast Clouds
33.82°C32.62°C
  • Humidity: 61 %
  • Wind: 3.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അഭിമന്യു കൊലപാതക കേസിലെ മുഖ്യ പ്രതി കൊച്ചിയിൽ പൊലീസിൽ കീഴടങ്ങി. മുഖ്യപ്രതിയും ആർ.എസ്. എസ് പ്രവർത്തകനുമായ സജയ് ജിത്താണ് പാലാരിവട്ടം സ്റ്റേഷനിൽ കീഴടങ്ങിയത്. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരുന്നു. വള്ളിക്കുന്നം അമൃത സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉൽസവത്തിനിടെയുണ്ടായ സംഘർഷത്തിലാണ് കൊലപ്പെടുത്തിയത്.അഭിമന്യുവിൻറെ സഹോദരൻ അനന്തുവിനെ തെരഞ്ഞ് വന്ന സംഘം അഭിമന്യുവുമായി വാക്കുതർക്കം ഉണ്ടാവുകയും സംഘർഷത്തിനിടെ അക്രമികൾ അഭിമന്യുവിനെ കുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.അഭിമന്യുവിനെ കുത്തിയ നാലംഗ സംഘത്തിൽ ഉൾപ്പെട്ട സജയ് ദത്ത് പ്രാദേശിക ആർഎസ്എസ് - യുവമോർച്ച പ്രവർത്തകനാണെന്ന് സിപിഎം പ്രവർത്തകർ ആരോപിച്ചിരുന്നു. സജയ് ജിത്തിൻറെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യാനായി വള്ളിക്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഭിമന്യുവിൻറെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് പിതാവ് അമ്പിളി കുമാർ പറഞ്ഞിരുന്നു. മുൻപ് ആർ.എസ്.എസ് പ്രവർത്തകർ തൻറെ വാഹനം തകർത്ത സംഭവത്തിലും വീട് ആക്രമിച്ചതിലും താൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിൽ. പലപ്പോഴും ആർഎസ്എസ് പ്രവർത്തകർ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായും അമ്പിളി കുമാർ പറഞ്ഞു.

Readers Comment

Add a Comment