Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനെതിരായ ലോകായുക്ത ഉത്തരവ് തിങ്കളാഴ്ച പ്രത്യേക ദൂതൻ വഴി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലെത്തിച്ചേക്കും.ലോകായുക്തയുടെ റിപ്പോർട്ടിൽ മൂന്നു മാസത്തിനുള്ളിലാണു മുഖ്യമന്ത്രി തീരുമാനമെടുക്കേണ്ടത്. എന്നാൽ ജലീൽ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലാണു സിപിഎം നേതൃത്വം.
ലോകായുക്തയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകാനാവില്ലെന്നും വിധി ചോദ്യം ചെയ്ത് റിട്ട് പെറ്റിഷൻ നൽകാമെന്നുമാണ് ജലീലിന് ലഭിച്ച നിയമോപദേശം. ഉത്തരവിനെതിരെ ജലീൽ ഹൈക്കോടതിയെ സമീപിക്കും. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കെ.ടി.ജലീൽ ഞായറാഴ്ച ആശുപത്രി വിട്ടേക്കുമെന്നാണു ലഭിക്കുന്ന വിവരം.