Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:20 am
  • 19th April, 2024
  • Broken Clouds
29.28°C28.82°C
  • Humidity: 79 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

റോഡപകടങ്ങൾ കുറക്കാൻ ഹൈക്കോടതിയുടെ ഇടപെടൽ. സർക്കാറുകളും റോഡ് സുരക്ഷാ അതോറിട്ടിയും ഇതിനായി യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്ന് കോടതി നിർദേശം നൽകി. റോഡ് വികസനത്തിന് വിട്ടു നൽകാമെന്നേറ്റ ഭൂമി നാലുമാസത്തിനകം ഏറ്റെടുക്കണം. സുരക്ഷിതമായ റോഡുകൾ പൗരന്റെ ഭരണഘടനാപരമായ അവകാശമാണ്. കേന്ദ്ര -സംസ്ഥാന സർക്കാറുകൾ ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കണമെന്നും റോഡുകൾ ഇടയ്ക്കിടെ വെട്ടിപ്പൊളിക്കുന്നത് തടയാൻ പണികൾ ഒരുമിച്ചു ചെയ്യാൻ സംവിധാനമുണ്ടാക്കണമെന്നും കോടതി പറഞ്ഞു.

ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും, അപകടകരമായ തൂണുകളും ഉപേക്ഷിച്ച നിലയിലുള്ള വാഹനങ്ങളും മാലിന്യങ്ങളും മൂന്നു മാസത്തിനകം നീക്കണമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്

Readers Comment

Add a Comment