Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 5:31 pm
  • 20th April, 2024
  • Light Rain
33.82°C32.62°C
  • Humidity: 69 %
  • Wind: 3.06 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മന്ത്രി പി തിലോത്തമന്റെ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി സിപിഐ. ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി കൂടിയായ പി പ്രദ്യുതിനെയാണ് പുറത്താക്കിയത്.തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങാത്തതിനെ തുടർന്നാണ് നടപടി. ചേർത്തലയിലെ എൽഡിഎഫ് സ്ഥാനാർഥി പി പ്രസാദിനെ തോൽപ്പിക്കണമെന്നുള്ള പ്രചരണങ്ങളും പ്രദ്യുത് നടത്തിയെന്ന് പാർട്ടിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരാതി ലഭിച്ചതിനെ തുടർന്നാണ് സിപിഐ നടപടി സ്വീകരിച്ചത്.

ഇന്നലെ ചേർന്ന കരുവ ലോക്കൽ കമ്മിറ്റി യോഗത്തിലാണ് പ്രദ്യുതിനെ പുറത്താക്കാൻ തീരുമാനിച്ചത്. മന്ത്രി പി തിലോത്തമന്റെ സാന്നിധ്യത്തിലായിരുന്നു യോഗം ചേർന്നത്. പി തിലോത്തമന്റെ മറ്റ് പേഴ്സണൽ അംഗങ്ങൾക്കെതിരേയും സമാനമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

Readers Comment

Add a Comment