Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:48 pm
  • 20th April, 2024
  • Overcast Clouds
34.82°C33.17°C
  • Humidity: 61 %
  • Wind: 3.64 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബംഗ്ലാദേശ് സൈന്യത്തിന് ഒരു ലക്ഷം വാക്സിൻ നൽകി ഇന്ത്യ. ഇന്ത്യയുടെ കരസേനാ മേധാവി ജനറൽ എംഎം നരവനെയാണ് ബംഗ്ലാദേശ് സന്ദർശനത്തിനിടെ അവിടുത്തെ സൈനിക മേധാവിയായ ജനറൽ അസീസ് അഹമ്മദിന് വാക്സിൻ കൈമാറിയത്.

വാക്സിൻ കൈപ്പറ്റിയ ബംഗ്ലാദേശ് സൈനിക മേധാവി തുടർന്ന് ഇന്ത്യയുടെ ഉദാരതയ്ക്ക് നന്ദി അറിയിച്ചു. അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് ജനറൽ നരവനെ ബംഗ്ലാദേശ് സന്ദർശനത്തിനെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദർശിച്ച് രണ്ടാഴ്ചയ്ക്കകമാണ് കരസേനാ മേധാവിയും അവിടെയെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.സൈനിക മേധാവികളുടെ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിലുള്ള ബന്ധത്തെ കുറിച്ചും ഭാവിയിൽ വേണ്ട സഹകരണത്തെക്കുറിച്ചുമെല്ലാം ചർച്ചയുണ്ടായതാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

Readers Comment

Add a Comment