Forecast Weather using OpenWeatherMap with PHP

Kerala

  • Friday 11:14 am
  • 19th April, 2024
  • Broken Clouds
32.82°C32.82°C
  • Humidity: 54 %
  • Wind: 2.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പി എം കിസാൻ സമ്മാൻ നിധി വഴി ലഭിച്ച പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് കൂടുതൽ കർഷകർക്ക് നോട്ടീസ്. ഓരോ ദിവസവും നിരവധി പേർക്ക് വയനാട് അടക്കമുള്ള ജില്ലകളിൽ നോട്ടീസ് ലഭിക്കുന്നതായാണ് റിപ്പോർട്ട്. ഇതിനകം 3000ത്തോളം പേർക്ക് ഇത്തരത്തിൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്. പലരും പണം തിരികെ നൽകുകയും ചെയ്തു. വയനാട് ജില്ലയിൽ മാത്രം 3.22 ലക്ഷം തുക തിരികെ പിടിക്കാൻ നോട്ടീസ് അയച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് രാജ്യം ഇനിയും മുക്തിനേടിയിട്ടില്ല. സംസ്ഥാന സർക്കാറുകൾ ക്ഷേമ പ്രവർത്തനങ്ങളിലൂടെ ജനങ്ങളെ സംരക്ഷിച്ച് നിർത്തുമ്പോൾ കേന്ദ്രം കാണിക്കുന്നത് വലിയ ദ്രോഹവും വഞ്ചനയുമാണെന്ന് കർഷകർ പറയുന്നു. തിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്നും കർഷകർ പറയുന്നു.

ജനുവരിയിൽ 110 കർഷകർ 6.69 ലക്ഷം രൂപയും ഫെബ്രുവരിയിൽ 140 പേർ 17 ലക്ഷം രൂപയുമാണ് തിരിച്ചടച്ചത്. മലപ്പുറത്ത് 250 കർഷകർ പണം തിരിച്ചടച്ചു. പാലക്കാട് ജില്ലയിലെ ഓരോ കൃഷിഭവനിലും 15 മുതൽ 20 കർഷകർക്ക് വരെയാണ് നോട്ടീസ് ലഭിച്ചത്. എറണാകുളം ജില്ലയിൽ നെടുമ്പാശ്ശേരി കൃഷിഭവനിൽ മാത്രം 32 പേർക്് നോട്ടീസ് ലഭിച്ചിട്ടുണ്ട്. പാറക്കാട് ബ്ലോക്ക് പഞ്ചായത്തിലെ ആറ് പഞ്ചായത്തിൽ എട്ട് ലക്ഷത്തോളം രൂപയാണ് തിരിച്ചടക്കാനുള്ളത്. കോഴിക്കോട് ജില്ലയിൽ 788 പേർക്കാണ് നോട്ടീസ് ലഭിച്ചത്.

പി എം കിസാൻ പദ്ധതി പ്രകാരം കർഷകർക്ക് നൽകിയ 6000 രൂപ 15 ദിവസത്തിനകം തിരികെ അടക്കണമെന്നാണ് കേന്ദ്ര കൃഷിമന്ത്രാലയം ഇറക്കിയ നോട്ടീസിൽ പറയുന്നത്. വാങ്ങിയ ആനുകൂല്യം തിരികെ അടക്കണമെന്നും വീഴ്ചവരുത്തുന്നത് നിയമക്കുരുക്കുകൾ ഉണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു. സ്വന്തം പേരിൽ സ്ഥലം ഇല്ലെന്നും ആദായ നികുതി അടക്കുന്നുണ്ടെന്നുമുഉള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയും കത്ത് കർഷകർക്ക് ലഭിക്കുന്നുണ്ട്.

 

Readers Comment

Add a Comment