Forecast Weather using OpenWeatherMap with PHP

Kerala

  • Friday 12:37 am
  • 19th April, 2024
  • Overcast Clouds
26.32°C26.32°C
  • Humidity: 94 %
  • Wind: 0.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലൗ ജിഹാദ് പരാമർശം തള്ളി സിപിഐ. മത മൗലിക വാദികളാണ് ഇത്തരം പ്രചാരണങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ജോസ് കെ. മാണിയുടേത് വ്യക്തിപരമായ നിലപാടാണെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു.മതമൗലിക വാദികളാണ് ഇത്തരം പ്രചാരണം നടത്തുന്നത്. കേരളത്തിൽ ഇടത് മുന്നണിയുടെ ചർച്ചകളിൽ ഇതുവരെ ലൗ ജിഹാദ് കടന്നുവന്നിട്ടില്ല. ജോസ് കെ. മാണി ലൗ ജിഹാദിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് എൽഡിഎഫിന്റെ അഭിപ്രായമല്ല, അദ്ദേഹത്തിന്റെ പാർട്ടിയുടെ അഭിപ്രായമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.അതേസമയം, ലൗ ജിഹാദ് വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് കത്തോലിക്ക സഭ ആവശ്യപ്പെട്ടു.

Readers Comment

Add a Comment