Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:50 pm
  • 2nd March, 2021
  • Clear Sky
34°C34°C
  • Humidity: 36 %
  • Wind: 2.06 km/h

Breaking News

  • ഇന്ധനവില വര്‍ധനവിനെതിരെ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് തുടങ്ങി
  • ജോൺസൺ ആൻഡ് ജോൺസന്‍റെ കൊവിഡ് വാക്‌സിൻ സംസ്ഥാനങ്ങളിലേക്ക് അയച്ചു തുടങ്ങി
  • കെ. സുരേന്ദ്രൻ മത്സരിക്കും: അഞ്ച് മണ്ഡലങ്ങൾ പരിഗണനയിൽ
  • മുകേഷ്, നൗഷാദ് എന്നിവർ വീണ്ടും ജനവിധി തേടും; കൊല്ലത്ത് സിപിഐഎം സാധ്യതാ പട്ടികയായി
i2i News Trivandrum

ആക്ടിവിസ്റ്റ് നദി ഗുൽമോഹറിനെതിരെ കോഴിക്കോട് റൂറൽ എസ്.പിക്ക് പരാതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചുവെന്ന് കാണിച്ചാണ് ഇയാൾക്കെതിരെ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ പരാതി നൽകിയത്.സോഷ്യൽമീഡിയയിലൂടെ നിരവധി പേരാണ് നദി ഗുൽമോഹർ ലൈംഗികമായി ഉപദ്രവിച്ചു എന്ന് വെളിപ്പെടുത്തിയിട്ടുള്ളത്. മറ്റൊരു കേസിൽ ഉൾപ്പെട്ട് ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന സമയത്ത് താമസിക്കാൻ ഇടം നൽകിയ സുഹൃത്തുക്കളുടെ വീട്ടിലെ പെൺകുട്ടികളെ പീഡിപ്പിച്ചുവെന്നും കുറിപ്പുകളിൽ പറയുന്നു. ഇതിനെതുടർന്ന് പെൺകുട്ടികൾ കടുത്ത മാനസിക വ്യഥ അനുഭവിക്കുന്നതായും പോസ്റ്റുകളിൽ ചൂണ്ടിക്കാണിക്കുന്നു. ഇതേത്തുടർന്ന് നിരവധി ആളുകൾ നദിക്കെതിരെ രംഗത്ത് വന്നു.മോശമായി പെരുമാറാൻ ശ്രമിച്ച ഇയാളെ തല്ല് കൊടുക്കേണ്ടി വന്നുവെന്ന യുവതി വെളിപ്പെടുത്തിയതോടെ സോഷ്യൽ മീഡിയയിൽ ഇയാൾക്കെതിരെ വലിയ പ്രതികരണമാണ് ഉയർന്നുവരുന്നത്. ഇതേത്തുടർന്നാണ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ റൂറൽ എസ്.പിക്ക് പരാതി നൽകിയത്. റൂറൽ എസ്.പി കൂടുതൽ അന്വേഷണത്തിന് വേണ്ടി പരാതി ബാലുശ്ശേരി പോലീസിന് കൈമാറിയിട്ടുണ്ട്.

Readers Comment

Add a Comment