Breaking News
- ഇന്ധനവില വര്‍ധനവിനെതിരെ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് തുടങ്ങി
- സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; 17ന് ബഹിഷ്കരണ സമരം
- ടി.ആർ.പി. തട്ടിപ്പുകേസ്: ബാർക്ക് മുൻ സി.ഇ.ഒ. പാർഥോദാസ് ഗുപ്തയ്ക്ക് ജാമ്യം ടി.ആർ.പി. തട്ടിപ്പുകേസ്: ബാർക്ക് മുൻ സി.ഇ.ഒ. പാർഥോദാസ് ഗുപ്തയ്ക്ക് ജാമ്യം
- മുകേഷ്, നൗഷാദ് എന്നിവർ വീണ്ടും ജനവിധി തേടും; കൊല്ലത്ത് സിപിഐഎം സാധ്യതാ പട്ടികയായി
Your Comment Added Successfully!
സഭയുടെ സമരം സംസ്ഥാന സർക്കാരിനോടുള്ള വിലപേശൽ അല്ല ; മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്

ഒരു മുന്നണിയേയും അകറ്റി നിർത്തില്ലെന്ന് പ്രഖ്യാപിച്ച് യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്. സഭ ഇപ്പോൾ രാഷ്ട്രീയ നിലപാട് എടുക്കുന്നില്ല. ഭാവിയിൽ രാഷ്ട്രീയ നിലപാട് എടുക്കേണ്ടി വന്നേക്കാം. സഭയെ രക്ഷിക്കുന്നതിനുള്ള ഉറപ്പുകൾ കിട്ടണം. സഭയിൽ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്. നിലവിൽ മൂന്ന് മുന്നണികളോടും ഒരു പോലെയുള്ള സമീപനമാണ് ഉള്ളതെന്ന് ജോസഫ് മാർ ഗ്രിഗോറിയോസ് വ്യക്തമാക്കി.
എറണാകുളം ജില്ലയിൽ പല മണ്ഡലങ്ങളിലും സഭ നിർണായക സ്വാധീനം പുലർത്തുന്നുണ്ട്. സഭയുടെ സമരം സംസ്ഥാന സർക്കറിനോടുള്ള വിലപേശൽ അല്ല. പരിഹാരം ഉണ്ടകും എന്ന് പ്രതീക്ഷിച്ചു പോയി. സർക്കാരിന് എതിരെ അല്ല സമരം. ശബരിമലയും പള്ളി തർക്ക വിധിയും കൂട്ടി കുഴച്ചത് യുഡിഫിലെ ഒരു നേതാവാണെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് വിമർശിച്ചു. സഭ സ്ഥാനാർത്ഥികളെ നിർത്താൻ ഇപ്പോൾ ആലോച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.