Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:05 pm
  • 2nd March, 2021
  • Clear Sky
34°C34°C
  • Humidity: 36 %
  • Wind: 2.06 km/h

Breaking News

  • ഇന്ധനവില വര്‍ധനവിനെതിരെ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് തുടങ്ങി
  • ജോൺസൺ ആൻഡ് ജോൺസന്‍റെ കൊവിഡ് വാക്‌സിൻ സംസ്ഥാനങ്ങളിലേക്ക് അയച്ചു തുടങ്ങി
  • കെ. സുരേന്ദ്രൻ മത്സരിക്കും: അഞ്ച് മണ്ഡലങ്ങൾ പരിഗണനയിൽ
  • മുകേഷ്, നൗഷാദ് എന്നിവർ വീണ്ടും ജനവിധി തേടും; കൊല്ലത്ത് സിപിഐഎം സാധ്യതാ പട്ടികയായി
i2i News Trivandrum

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍  ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ടിന്റെ ഔദ്യോഗിക പത്രക്കുറിപ്പ്. സഭാ നേതൃത്വം പരമരഹസ്യമായി സൂക്ഷിച്ചിരുന്ന ഈ വിവരം രാവിലെ എട്ടു മണിയോടെ തന്നെ ഐ ടു ഐ ന്യൂസ് ചാനല്‍ പുറത്തുവിട്ടപ്പോള്‍ വ്യാജവാര്‍ത്തയെന്ന് ആരോപിച്ച് അധിക്ഷേപവും പുലഭ്യം പറച്ചിലുമായി മത്സരിച്ച് രംഗത്തിറങ്ങിയ സഭാ സ്‌നേഹകള്‍ ഔദ്യോഗിക പത്രക്കുറിപ്പോടെ സംസാരശേഷി നഷ്ടപ്പെട്ട അവസ്ഥയിലുമായി.

സഭാ സുന്നഹദോസിനിടയിലാണ് ബാവയ്ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത് എന്നതാണ് ശ്രദ്ധേയം. ഫെബ്രുവരി 22 മുതല്‍ 27 വരെ ക്രമീകരിച്ചിരുന്ന സുന്നഹദോസില്‍, അതിനു നേതൃത്വം നല്‍കിയിരുന്ന കാതോലിക്കാ ബാവയ്ക്ക് ഇന്നലെ വൈകുന്നേരത്തോടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ വൈകിട്ടു തന്നെ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

സുന്നഹദോസിനിടെ അദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്ന ചില മെത്രാപ്പോലീത്തമാര്‍ പരിഭ്രാന്തരാവുകയും പാമ്പാടി ദയറയിലേക്കു മാറി ഐസൊലേഷനില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലും ബാവയ്ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ച വിവരം വെളിയിൽവിടാതെ  സൂം മീറ്റിംഗ് വഴി സുന്നഹദോസ് തടസ്സം കൂടാതെ തുടരാനായിരുന്നു ചിലരുടെ നീക്കം. എന്നാല്‍, ഇന്നു രാവിലെ തന്നെ ഐ ടു ഐ ന്യൂസ് ഈ വിവരം ബ്രേക്കിംഗ് ന്യൂസ് ആയി നല്‍കിയതോടെ ആ തന്ത്രം പൊളിഞ്ഞു.

ഐ ടു ഐ ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് മാദ്ധ്യമങ്ങള്‍ ദേവലോകം അരമനയിലേക്കും, ബാവയെ പ്രവേശിപ്പിച്ചിരിക്കുന്ന പരുമല ആശുപത്രിയിലേക്കും വിളിച്ച് വിവരമന്വേഷിച്ചപ്പോഴും വ്യക്തമായ മറുപടി നല്‍കാതെ ഉച്ചയ്ക്ക് 12 മണി വരെ രോഗവിവരം രഹസ്യമായി സൂക്ഷിക്കാന്‍ ശ്രമിച്ചത് എന്തിനെന്നാണ് വിശ്വാസികളുടെ ചോദ്യം. അതിനുശേഷമാണ് സഭ വക്താവ് ഗത്യന്തരമില്ലാതെ പത്രക്കുറിപ്പുമായി രംഗത്തെത്തിയത്. അജണ്ടയനുസരിച്ച് യാതൊരു അടിയന്തര പ്രാധാന്യവുമില്ലാത്ത ഇനങ്ങള്‍ മാത്രം വിഷയമായുള്ള സുന്നഹദോസ് ഇത്തരം അത്യാഹിത സാഹചര്യത്തിലും തുടരാന്‍ തീരുമാനിച്ചതിനു പിന്നിലെ ദുരൂഹതയാണ് വിശ്വാസികളെ അമ്പരപ്പിക്കുന്നത്.

ശ്വാസകോശാര്‍ബുദ ബാധിതനായി അവശനിലയിലുള്ള ബാവയ്ക്കാണ് ഇപ്പോള്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അടിയന്തര വിദഗ്ദ്ധ ചികിത്സയും ശ്രദ്ധാപൂര്‍വമായ പരിചരണവും അത്യാവശ്യമായ സമയത്തും ബാവയെ മാസ്‌ക് ധരിപ്പിച്ച് സുന്നഹദോസില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചവരുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്ന് വിശ്വാസികള്‍ പറയുന്നു.

അതിനിടെ, രോഗവും അനാരോഗ്യവും കാരണം അവശനിലയിലായിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത പരുമല ആശുപത്രിയില്‍ത്തന്നെ ബാവയുടെ ചികിത്സ തുടരാനുള്ള തീരുമാനത്തിനു പിന്നിലും ദുരൂഹത സംശയിക്കപ്പെടുന്നുണ്ട്. ശ്വാസകോശ അര്‍ബുദത്തിന് പരുമല ആശുപത്രിയില്‍ ചികിത്സയിലിരുന്ന ബാവയ്ക്ക് അവിടെ നിന്നു തന്നെ കൊവിഡ് ബാധയേറ്റെന്നാണ് സംശയം.

പത്തനംതിട്ട ജില്ലയില്‍ ഏറ്റവും അധികം കൊവിഡ് രോഗികള്‍ ചികിത്സ തേടിയെത്തുന്നത് പരുമല ആശുപത്രിയിലാണ്. ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോള്‍ പ്രകാരമുള്ള കര്‍ശന മുന്‍കരുതലുകള്‍ സ്വീകരിക്കാത്ത ആശുപത്രിയില്‍ത്തന്നെ കൊവിഡ് സ്ഥിരീകരിച്ചതിനു ശേഷവും ബാവയെ കിടത്തിയിരിക്കുന്നത് അദ്ദേഹത്തിന്റെ ജീവന്‍ മന:പൂര്‍വം അപകടപ്പെടുത്താനുള്ള ക്രൂരനീക്കത്തിന്റെ ഭാഗമാണോ എന്നു പോലും വിശ്വാസികള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

ബാവ പരുമല ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത് ആശുപത്രിക്ക് നല്ല പരസ്യമാണെന്ന് ആശുപത്രി സി.ഇ.ഒ ആയ ഫാ. എം.സി. പൗലോസ് നേരത്തേ ഐ ടു ഐ ന്യൂസിനോട് പറഞ്ഞിരുന്നു. ബാവയ്ക്ക് ഹെലികോപ്ടറില്‍ മരുന്നു കൊണ്ടുവരുന്നതും മറ്റും ഫോട്ടോയെടുത്ത് മനോരമയ്ക്കും മറ്റു മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയതു വഴി കോടികളുടെ പരസ്യത്തിന്റെ പ്രയോജനം താൻ നേടിയതായാണ്  അദ്ദേഹത്തിന്റെ അവകാശവാദം.

പരിശുദ്ധ കാതോലിക്കാ ബാവയ്ക്കു നല്‍കുന്ന ചികിത്സയുടെ കാര്യത്തില്‍ സുതാര്യതയില്ലെന്നും, സേവേറിയോസ് മെത്രാപ്പോലീത്ത, സുന്നഹദോസ് സെക്രട്ടറി ദിയസ്‌കോറോസ് , ആശുപത്രി കങ്കാണി എം.സി. പൗലോസ്, ബാവയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തോമസ് പി സഖറിയ കത്തനാർ എന്നിവര്‍ അടങ്ങുന്ന നാല്‍വര്‍സംഘമാണ് ഈ ഗൂഢനീക്കങ്ങള്‍ക്കു പിന്നിലെന്നും ഐ ടു ഐ ന്യൂസ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബാവയ്ക്ക് പരുമല ആശുപത്രിയില്‍ നല്‍കുന്ന ചികിത്സയുമായി ബന്ധപ്പെട്ട് ഐ ടു ഐ ന്യൂസ് ഉന്നയിച്ച സംശയങ്ങളെ സാധൂകരിക്കുന്നതാണ്, കൊവിഡ് ബാധ സ്ഥിരീകരിച്ചതിനു ശേഷവും ബാവയെ അവിടെത്തന്നെ കിടത്താനുള്ള ഇപ്പോഴത്തെ തീരുമാനം. സുന്നഹദോസ് അല്ല, ബാവയുടെ ജീവനാണ് സഭയ്ക്കും വിശ്വാസികള്‍ക്കും വലുതെന്ന് ഈ കപട നേതൃത്വത്തോട്  ആര് പറയും? അടിയന്തിരമായി സുന്നഹദോസ് നിർത്തിവക്കുക.... ബാവായുടെ ജീവൻ രക്ഷിക്കുക..... ബാവായുടെ ജീവൻ അപകടത്തിലാക്കാൻ നോക്കുന്ന ഈ നാൽവർസംഘത്തെ പുറത്താക്കുക  .... പരിശുദ്ധ ബാവായുടെ ജീവന് വല്ലതും സംഭവിച്ചാൽ...... 

Readers Comment

Add a Comment