Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:08 am
  • 19th April, 2024
  • Overcast Clouds
26.03°C26.03°C
  • Humidity: 93 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കൽ പ്ലാന്റ് രാജ്യത്തിനു സമർപ്പിക്കുന്നതുൾപ്പെടെയുള്ള 6100 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നാടിന് സമർപ്പിക്കും. സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ജി സുധാകരൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു. നിശ്ചയിച്ച സമയത്തിലും അരമണിക്കൂർ വൈകിയാണ് പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രി എത്താൻ വൈകിയതോടെ മറ്റ് പരിപാടികളുടെ സമയത്തിലും അതനുസരിച്ച് മാറ്റം വരുത്തിയിട്ടുണ്ട്. ബിജെപി കോർകമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

നാവിക സേനാ വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററിൽ രാജഗിരി കോളേജ് ഹെലിപാഡിൽ ഇറങ്ങും. കാറിൽ അമ്പലമേട് വി.എച്ച്.എസ്.ഇ. സ്‌കൂൾ ഗ്രൗണ്ടിൽ എത്തുന്ന അദ്ദേഹം ബി.പി.സി.എല്ലിന്റെ പ്രൊപിലിൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പ്രോജക്ട് (പി.ഡി.പി.പി.) രാജ്യത്തിന് സമർപ്പിക്കും. അതിനൊപ്പം കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെർമിനലായ ‘സാഗരിക’യുടെ ഉദ്ഘാടനവും നിർവഹിക്കും. 

Readers Comment

Add a Comment