Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:24 am
  • 19th April, 2024
  • Broken Clouds
29.28°C28.82°C
  • Humidity: 79 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 227 റണ്‍സ് തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 420 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 192 റണ്‍സിന് പുറത്തായി. സ്‌കോര്‍: ഇംഗ്ലണ്ട് - 578, 178, ഇന്ത്യ - 337, 192.അര്‍ധ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിനും (50) വിരാട് കോലിക്കും (72) മാത്രമാണ് അഞ്ചാം ദിനം ഇംഗ്ലണ്ട് ആക്രമണത്തെ അല്‍പ്പമെങ്കിലും പ്രതിരോധിച്ചത്. ജയത്തോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി (1-0).ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റൺസ് എന്ന ദയനീയ അവസ്ഥയില്‍ നിന്ന് ഇന്ത്യ വളരെ വേഗം തോല്‍വി സമ്മതിക്കുകയായിരുന്നു. ചേതേശ്വർ പുജാര (15), അജിങ്ക്യ രഹാനെ (0), റിഷഭ് പന്ത് ( 11), വാഷിങ്ടൺ സുന്ദർ ( 0), രവി അശ്വിൻ (9), ഷഹബാസ് നദീം( 0), ഇശാന്ത് ശർമ (5), ജസ്‌പ്രീത് ബുംറ (4) എന്നിവരാണ് ഇന്ന് പുറത്തായ മറ്റ് ബാറ്റ്‌സ്‌മാൻമാർ. രോഹിത് ശർമ (12) ഇന്നലെ പുറത്തായിരുന്നു. നാല് വിക്കറ്റ് വീഴ്‌ത്തിയ ജാക്ക് ലീച്ചും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ജെയിംസ് ആൻഡേഴ്‌സണും ചേർന്നാണ് ഇന്ത്യൻ ബാറ്റിങ് നിരയെ ചുരുട്ടിക്കെട്ടിയത്. ഡൊമിനിക് ബെസ്, ജോഫ്ര ആർച്ചർ, ബെൻ സ്റ്റോക്‌സ്‌ എന്നിവർ ഒരോ വിക്കറ്റ് വീതം നേടി.ചെന്നൈയില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തത് മുതല്‍ മത്സരം ഇംഗ്ലണ്ടിന് ഒപ്പമായിരുന്നു. നായകൻ ജോ റൂട്ടിന്‍റെ ഇരട്ട സെഞ്ച്വറി (218) മികവില്‍ 578 റൺസാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ നേടിയത്. മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കമായിരുന്നു. ചേതേശ്വർ പുജാരയും റിഷഭ് പന്തും വാഷിങ്ടൺ സുന്ദറും നേടിയ അർധ സെഞ്ച്വറികളുടെ മികവില്‍ ഇന്ത്യ 337 റൺസിന് ഓൾ ഔട്ടായി. ഇന്ത്യയെ ഫോളോഓൺ ചെയ്യിക്കാതെ ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഇംഗ്ലണ്ട് അതിവേഗം സ്കോർ ചെയ്ത് ഇന്ത്യയ്ക്ക് മുന്നില്‍ 420 എന്ന വിജയലക്ഷ്യം വയ്ക്കുകയായിരുന്നു. 

Readers Comment

Add a Comment