Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:19 am
  • 19th April, 2024
  • Broken Clouds
29.28°C28.82°C
  • Humidity: 79 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ നടന്നു വരുന്നതും പൂർത്തിയായതുമായ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും, ഭാവി പദ്ധതികൾക്ക് രൂപം കൊടുക്കുന്നതിനുമായി വികസന സെമിനാർ സംഘടിപ്പിച്ചു. മുൻ എൻട്രൻസ് കമ്മീഷണർ ബിഎസ് മാവോജി സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ പ്രൊഫ. വി എൻ മുരളി അധ്യക്ഷത വഹിച്ചു.  

കഴിഞ്ഞ നാലര വർഷത്തിൽ കഴക്കൂട്ടത്ത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു എന്നതിൽ അഭിമാനമുണ്ട് എന്ന് ആമുഖപ്രസംഗം നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റിൽ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി അനുവദിച്ച 556 കോടി കൂടി കണക്കിലെടുക്കുമ്പോൾ രണ്ടായിരം കോടിയിലധികം രൂപയുടെ വികസനപ്രവർത്തനമാണ് കഴക്കൂട്ടം മണ്ഡലത്തിൽ നടപ്പിലാക്കാൻ സാധിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത്, ടൂറിസം തുടങ്ങി സമസ്ത മേഖലകളിലും മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. ഭാവിവികസന പദ്ധതികൾ വിഭാവനം ചെയ്യുന്നതും ജനകീയ പങ്കാളിത്തത്തോടെയാകണം എന്ന കാഴ്ച്ചപ്പാടോട് കൂടിയാണ് വികസന സെമിനാർ സംഘടിപ്പിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

ഒട്ടനവധി ക്രിയാത്മകമായ നിർദേശങ്ങൾ ഉയർന്നു വന്ന വികസന സെമിനാറിൽ ചെമ്പഴന്തി ഗുരുകുലത്തിലെ സ്വാമി ശുഭാകാനന്ദ, പ്രശസ്ത കാഥികൻ അയിലം ഉണ്ണികൃഷ്ണൻ, റവ. ഫാദർ കെ.സത്യദാസ്, ഫാദർ യേശുദാസൻ മത്ത്യാസ്, കഴക്കൂട്ടം സൈനിക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ലെഫ്. കേണൽ ഷെല്ലി കെ. ദാസ്, പി.എസ്.സി അംഗം വിജയകുമാർ, സർവ്വവിജ്ഞാനകോശം ഡയറക്ടർ കെ.പി.രാജൻ, കാര്യവട്ടം ശ്രീകണ്ഠൻ നായർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

Readers Comment

Add a Comment