Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 11:59 pm
  • 18th April, 2024
  • Overcast Clouds
26.69°C26.69°C
  • Humidity: 91 %
  • Wind: 0.7 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാറിന്റെ ഹർജി നാളെ സുപ്രിംകോടതി പരിഗണനയ്ക്ക് എടുക്കും . ലൈഫ് മിഷൻ സിഒയുടെ ഹർജി ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. കേസിൽ സിബിഐയുടെ എഫ്‌ഐആർ റദ്ദാക്കണമെന്നാണ് ഹർജിയിൽ ലൈഫ് മിഷൻ സിഇഒ ആവശ്യപ്പെടുന്നത്.യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയിരിക്കുന്ന കരാർ വിഷയങ്ങളിൽ അന്വേഷണം വേണമെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു . കേസിൽ ഹൈക്കോടതിയിൽ റിട്ടും അപേക്ഷയുമാണ് നൽകിയിരുന്നത്. ഇതു രണ്ടും തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.സുപ്രിംകോടതിയിൽ അർജന്റ് പെറ്റീഷൻ സമർപ്പിച്ചതിനാലാണ് കേസ് സുപ്രിംകോടതി നാളെ അടിയന്തരമായി പരിഗണിക്കുന്നത്.

 

Readers Comment

Add a Comment