Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 9:30 pm
  • 18th April, 2024
  • Overcast Clouds
30.82°C28.17°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കളമശ്ശേരി നഗരസഭയിലെ മുപ്പത്തിയേഴാം വാർഡിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അട്ടിമറി വിജയം. ഇടതു സ്വതന്ത്രൻ റഫീഖ് മരയ്ക്കാർ അറുപത്തി നാല് വോട്ടിനാണ് വിജയിച്ചത്.  റഫീഖിന് 308 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥി  സലീമിന് 244 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാർത്ഥിക്ക് 13 വോട്ടാണ് ലഭിച്ചത്.  ലീഗ് സിറ്റിംഗ് സീറ്റാണ് ഇടതുമുന്നണി പിടിച്ചെടുത്തത്.യു.ഡി.എഫിലെ മുഹമ്മദ്‌ സമീലിനെയാണ്  റഫീഖ്പരാജയപ്പെടുത്തിയത്. കോൺഗ്രസ് വിമത സ്ഥാനാർഥിയുടെ ഷിബു സിദ്ധിഖ് നേടിയ ഇരുന്നൂറ് വോട്ടാണ് നിർണായകമായത്. മുപ്പത്തിയേഴാം വാർഡിലെ വിജയത്തോടെ ഇടതുമുന്നണിയുടെ അംഗ സംഖ്യ ഇരുപതായി ഉയർന്നു. 

സ്വതന്ത്ര സ്ഥാനാർഥിയുടെ മരണത്തെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കാതിരുന്നത്. 42 വാർഡുകളുള്ള നഗരസഭയിൽ 41 വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് - 19, എൽ.ഡി.ഫ് -18 , യു.ഡി.എഫ് വിമതർ രണ്ട് , എൽ.ഡി.എഫ് വിമത ഒന്ന്, ബി.ജെ.പി ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ഒരു യു.ഡി.എഫ് വിമതനും, എൽ ഡി എഫ് വിമതയും ഇടതുമുന്നണിക്ക് പിന്തുണ നൽകി. ഒരു യു.ഡി.എഫ് വിമതൻ ഐക്യ ജനാധിപത്യ മുന്നണിയെയും പിന്തുണച്ചു. ഇതോടെ മുന്നണികളുടെ കക്ഷി നില 20-20 എന്ന നിലയിലായി. തുടർന്ന് നറുക്കെടുപ്പിലൂടെ ഭരണം യു.ഡി.എഫിന് ലഭിക്കുകയായിരുന്നു. എന്നാൽ ഒരു യുഡിഎഫ് വിമതൻ വീണ്ടും യു.ഡി.എഫിന് പിന്തുണ പ്രഖാപിച്ചിരുന്നു. ഇതോടെ യു ഡി എഫ് സീറ്റുകൾ 21 ആയി ഉയർന്നു.
തൃശ്ശൂർ കോർപ്പറേഷനിലെ പുല്ലഴി വാർഡ് എൽഡിഎഫിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 998 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ. രാമനാഥൻ വിജയിച്ചത്. കെ. രാമനാഥൻ 2052 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫിലെ അഡ്വ. മഠത്തിൽ രാമൻകുട്ടി 1049 വോട്ടും എൻഡിഎയിലെ സന്തോഷ് പുല്ലഴി  539 വോട്ടുകളും സ്വന്തമാക്കി.

കണ്ണൂർ ജില്ലാ പഞ്ചയത്തിലെ തില്ലങ്കേരി ഡിവിഷൻ അടക്കം ഏഴിടത്താണ് തിരഞ്ഞെടുപ്പ് നടന്നത്. 

Readers Comment

Add a Comment