Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:26 pm
  • 18th April, 2024
  • Overcast Clouds
33.82°C33.82°C
  • Humidity: 76 %
  • Wind: 2.07 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കർണാടകയിലെ ശിവമോഗയിലെ ക്വാറിയിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. ശിവമോഗയിലെ അബ്ബലഗരെ താലൂക്കിൽ രാത്രി 10.20 ഓടെയാണ് സംഭവം. ഇവിടുത്തെ ഒരു റെയിൽവേ ക്രഷർ യൂണിറ്റിൽ ജിലാറ്റിൻ സ്‌റ്റിക്കുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ബിഹാർ സ്വദേശികളാണ് കൊല്ലപ്പെട്ടത്. ആറ് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സ്ഫോടനത്തിൻറെ ആഘാതത്തിൽ ശരീരങ്ങൾ ചിന്നി ചിതറി.പൊട്ടിത്തെറി ശിവമോഗ ചിക്കമംഗളൂരു ജില്ലകളെ പ്രകമ്പനം കൊള്ളിച്ചു. ഭൂചലനമാണെന്ന ഭീതിയിൽ ആളുകൾ വീടുകളിൽ പുറത്തേക്കിറങ്ങി ഓടി. സ്ഫോടനത്തിൻറെ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ നാടാണ് ശിവമോഗ. റോഡുകൾ പോലും വിണ്ടു കീറി, വീടുകളുടെ ജനൽ ചില്ലുകളും മറ്റും പൊട്ടിത്തെറിച്ചു. ജില്ലാ കലക്‌ടറും എസ് പിയും സംഭവ സ്ഥലം സന്ദർശിച്ചു.

Readers Comment

Add a Comment