Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കൊവിഡ് വ്യാപനകാലത്ത് ഏറ്റവും സുരക്ഷിതം കേരളത്തിലാണെന്ന് ഇറ്റലിക്കാരിയായ വിനോദസഞ്ചാരി റീത്ത ലാന്‍സിയാനോ. എട്ട് മാസം മുമ്പ് ഇന്ത്യയിലെത്തിയ റീത്ത നിരവധി സ്ഥലങ്ങളില്‍ സഞ്ചരിച്ചശേഷമാണ് കര്‍ണാടകത്തിലെ കൂര്‍ഗിലെത്തിയത്.
എന്നാല്‍ അപ്പോഴേക്കും അവിടെ കൊവിഡ് വ്യാപിച്ചിരുന്നു. ഇറ്റാലിയന്‍ പത്രങ്ങള്‍ വഴി കേരളമാണ് സുരക്ഷിത കേന്ദ്രമെന്ന് മനസിലാക്കിയാണ് കാസര്‍കോട്ടേക്ക് എത്തിയത്.
സ്പെയിന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ കേരളത്തിന്റെ ആരോഗ്യ സംവിധാനം മാതൃകയാക്കിയിരുന്നെങ്കില്‍ നേരത്തെ നിയന്ത്രിക്കാനാവുമായിരുന്നുവെന്ന് റീത്ത പറഞ്ഞു. യൂറോപ്പില്‍ ടെസ്റ്റിന് 200 യൂറോ(17,200 രൂപ)യാണ് ചെലവ്. ഇവിടെ സര്‍ക്കാര്‍ സൗജന്യമായി ചെയ്യുന്നുവെന്നും റീത്ത കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരും നല്‍കുന്ന കരുതല്‍ ലോകനിലവാരത്തിലുള്ളതാണ്. രോഗഭീതി ഒഴിയുന്നതുവരെ കേരളത്തില്‍ സുരക്ഷിതമായി കഴിയാനാണ് ആഗ്രഹമെന്നും റീത്ത പറഞ്ഞു. ഡോ. സിദ്ധാര്‍ഥ് രവീന്ദ്രനാണ് കാഞ്ഞങ്ങാട്ട് ഇവര്‍ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. കാസര്‍കോട്ട് റാപ്പിഡ് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയയായ റീത്തയുടെ പരിശോധനാ ഫലം നെഗറ്റീവാണ്.