Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോട്ടയം മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയിലിരുന്ന അഞ്ച് രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 15 ഡോക്ടര്‍മാരോടും 10 ജീവനക്കാരോടും ക്വാറന്‍റീനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ഗൈനക്കോളജി, ജനറല്‍ സര്‍ജറി, അനസ്തേഷ്യ എന്നീ വിഭാഗങ്ങളിലെ 15 ഡോക്ടര്‍മാരാണ് ക്വാറന്‍റീനില്‍ പോകുന്നത്. ഇതോടെ 31 ഡോക്ടര്‍മാര്‍ ക്വാറന്‍റീനിലായി. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് ഗൈനക്കോളജി വിഭാഗത്തില്‍ കഴിയുന്ന അഞ്ച് രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് രാത്രിയോടെ, രോഗികളെ ഗൈനക്കോളജി ഐസൊലേഷന്‍ വാര്‍ഡിലേക്കും സമീപ കിടക്കകളിലെ രോഗികളെ ഗൈനക്കോളജിയില്‍ തന്നെ പ്രത്യേക നിരീക്ഷണ വിഭാഗത്തിലേക്കും മാറ്റിയിരുന്നു. പിന്നീട് വാര്‍ഡുകള്‍ അണുമുക്തമാക്കിയശേഷം ഇവിടെ നിന്നും മാറ്റിയ 90 രോഗികളെയും ബുധനാഴ്ച രാവിലെ വീണ്ടും അതേ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച അസ്ഥിരോഗ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രണ്ടു രോഗികള്‍ക്കും ഞായറാഴ്ച നേത്രരോഗ വിഭാഗത്തില്‍ കഴിഞ്ഞ ഒരു രോഗിക്കും ശസ്ത്രക്രിയക്ക് മുൻപ് നടത്തിയ കോവിഡ് പരിശോധനഫലവും പോസറ്റിവ് ആയിരുന്നു. ഇവരുള്‍പ്പെടെ എട്ട് രോഗികളാണ് ചികിത്സയില്‍ കഴിയവെ കോവിഡ് സ്ഥിരീകരിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗൈനക്കോളജി വിഭാഗത്തിലെ അഞ്ച് രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗമാണ് രോഗികളുമായി നേരിട്ട് സമ്പർക്കത്തില്‍പ്പെട്ട ഡോക്ടര്‍മാര്‍, നഴ്സുമാർ, മറ്റ് ജീവനക്കാര്‍ എന്നിവരെ ക്വാറന്‍റീനില്‍ വിടാന്‍ തീരുമാനിച്ചത്.