Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കൊവിഡ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടന. ഇക്കാര്യത്തില്‍ പഠനം തുടരുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.
കൊവിഡ് വായുവിലൂടെ പടരുമെന്ന് ഒരു സംഘം ശാസ്ത്രജ്ഞര്‍ ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 239 ശാസ്ത്രജ്ഞര്‍ പങ്കുവെച്ച അഭിപ്രായം ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ള ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം സമ്പര്‍ക്കത്തിലൂടെ മാത്രമേ കോവിഡ് പകരുകയുള്ളൂ എന്നായിരുന്നു. പുതിയ നിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിലേക്ക് വിദഗ്ധര്‍ അയച്ചു നൽകിയിട്ടുണ്ട് .പുതിയ നിഗമന പ്രകാരം കൊവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ലോകാരോഗ്യ സംഘടന തയാറാകണമെന്ന് കഴിഞ്ഞ ദിവസം വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
കൊവിഡ് രോഗം വായുവിലൂടെയും പകരാനുള്ള സാധ്യത തങ്ങള്‍ പരിഗണിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കൊവിഡ് രോഗവിഭാഗം ടെക്‌നിക്കല്‍ ലീഡായ മരിയ വാന്‍ കെര്‍ഖോവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. വരും ദിവസങ്ങളില്‍ രോഗം വ്യാപിക്കുന്ന രീതിയെക്കുറിച്ച് ലോകാരോഗ്യ സംഘടന വ്യക്തമാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോവിഡ് ബാധയുള്ളയാള്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവകണികകളിലൂടെയാണു രോഗം പടരുന്നതെന്നായിരുന്നു നേരത്തെ ഡബ്ല്യു.എച്ച്.ഒ അറിയിച്ചിരുന്നത്. എന്നാല്‍ രോഗം വായുവിലൂടെ പകരുമെന്നതിന് തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞന്മാര്‍ ഡബ്ളിയു .എച്ച്.ഒയ്ക്ക് കത്തയച്ചതിനെ തുടര്‍ന്നാണ് കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടനയുടെ സ്ഥിരീകരണമുണ്ടായത്.
രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവകണങ്ങളില്‍ ഉള്ള വൈറസ് വായുവിലൂടെ പരന്ന് മറ്റുള്ളവര്‍ ശ്വാസമെടുക്കുമ്പോള്‍ ശരീരത്തിനുള്ളില്‍ കടക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.