Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 6.90 ലക്ഷം കടന്നതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാമതെത്തി. അമേരിക്കയും ബ്രസീലുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.
വേള്‍ഡോ മീറ്ററിന്റെ കണക്കനുസരിച്ച് റഷ്യയില്‍ 6,81,251, ബ്രസീലില്‍ 15,78,376, അമേരിക്കയില്‍ 29,54,999 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ഇന്ത്യയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം 25,000ത്തിനോട് അടുക്കുകയാണ്. അസം, കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ കര്‍ശനമാക്കിയിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ 6555 കേസുകളും 151 മരണവും റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 63 പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 1500 കടന്നു. ഡല്‍ഹിയില്‍ ഇന്നലെ 2244 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 99,444 ആയി. കര്‍ണാടകയിലും കൊവിഡ് കേസുകള്‍ ഉയരുകയാണ്. ഇന്നലെ മാത്രം 1925 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.