Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ഉറവിടം കണ്ടെത്താത്ത നാല് കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ തിരുവനന്തപുരത്ത് അതീവജാഗ്രത. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഫല്യം കോംപ്ലക്‌സ് ഏഴ് ദിവസത്തേക്ക് അടച്ചിട്ടു. തലസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞു.
തലസ്ഥാനത്ത് ഉറവിടമില്ലാത്ത കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. രണ്ടാഴ്ചക്കിടെ റിപ്പോര്‍ട്ട് ചെയ്ത 11 കേസുകളില്‍ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. പുതുതായി രോഗം സ്ഥിരീകരിച്ച പാളയം സാഫല്യം കോംപ്ലക്‌സിലെ ജീവനക്കാരായ അസം സ്വദേശി, വഞ്ചിയൂരില്‍ ലോട്ടറി വില്‍പന നടത്തുന്നയാള്‍, ബാലരാമപുരം സ്വദേശിയായ 47കാരന്‍, വി.എസ്.എസ്.സിയില്‍ ജോലി ചെയ്യുന്ന നെയ്യാറ്റിന്‍കര സ്വദേശി എന്നിവര്‍ക്ക് രോഗം പകര്‍ന്നതെങ്ങനെയെന്ന് അവ്യക്തം.
പാളയം മാര്‍ക്കറ്റിന്റെ പ്രധാന ഗേറ്റ് മാത്രമാണ് തുറക്കുക. മറ്റ് മാര്‍ക്കറ്റുകളിലും നിയന്ത്രണം കര്‍ശനമാക്കും. വഞ്ചിയൂര്‍, പാളയം മേഖലകളില്‍ അണുനശീകരണം നടത്തും. രോഗികളുടെ സമ്പര്‍ക്ക ലിസ്റ്റ് തയ്യാറാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ഒമ്പത് പേരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ഒരാള്‍ പൂനെയില്‍ നിന്നും എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.