Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കൊവിഡ് ബാധിച്ച സൈനികന്‍ മരിച്ചു. ഇന്ത്യന്‍ കരസേന ബ്രിഗേഡിയറാണ് മരിച്ചത്. അലിപൂരിലെ സൈനികാശുപത്രിയില്‍ വെച്ചാണ് ബ്രിഗേഡിയര്‍ വികാസ് സാമ്യാല്‍ മരിച്ചത്.
കൊല്‍ക്കത്തയിലെ ഈസ്റ്റേണ്‍ കമാന്‍ഡില്‍ ജോലിചെയ്യുകയായിരുന്നു ഇദ്ദേഹം. കൊവിഡ് ബാധിച്ച് മരിക്കുന്ന കരസേനയിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വികാസ്.
അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ആറുലക്ഷം കടന്നു. ഇതുവരെ 6,04,641 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 19,148പേര്‍ക്ക് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 434 പേരാണ് കൊവിഡ് മൂലം മരിച്ചത്.