Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം 151 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് സംസ്ഥാനത്ത് നൂറിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സമ്പര്‍ക്കത്തിലൂടെയുള്ള കേസുകളാണ് ആശങ്ക ശക്തമാക്കുന്നത്. ഇന്നത്തെ കൊവിഡ് പോസിറ്റീവ് കേസുകളില്‍ 13 കേസുകളും സമ്പര്‍ക്കം മൂലമാണ്. ഇതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ഉത്തരവിറക്കിയത്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം.
കൊവിഡ് രോഗികളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിന് ഇനി രണ്ട് പരിശോധനകളുടെ ആവശ്യമില്ലെന്നതാണ് പുതിയ കൊവിഡ് പ്രോട്ടോക്കോള്‍. ആദ്യ പരിശോധനാഫലം നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ് ചെയ്യും. ഏത് വിഭാഗത്തില്‍ പെട്ട രോഗികളും രണ്ടാമത്തെ പരിശോധനയില്‍ പോസിറ്റീവെന്ന് കണ്ടെത്തിയാല്‍ നെഗറ്റീവ് ആകും വരെ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ പി.സി.ആര്‍ പരിശോധന നടത്തണം. ഡിസ്ചാര്‍ജ് കഴിഞ്ഞാല്‍ 7 ദിവസം നിരീക്ഷണം തുടരണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ന്യുമോണിയടക്കമുള്ള ലക്ഷണങ്ങളുമായി എത്തുന്ന രോഗികളോ ഗുരുതരാവസ്ഥയിലുള്ളവരോ ആണെങ്കില്‍ പതിനാലാം ദിവസം വീണ്ടും പി.സി.ആര്‍ പരിശോധന നടത്തണം. അല്ലെങ്കില്‍ രോഗതീവ്രത കുറയുന്ന സാഹചര്യത്തില്‍ ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശ പ്രകാരമോ പരിശോധന നടത്തണം. ഈ പരിശോധനാഫലം നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ് ചെയ്യാം. ഡിസ്ചാര്‍ജിന് ശേഷം 14 ദിവസം ക്വാറന്റൈനെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.. ഏഴ് ദിവസം അനാവശ്യ യാത്രകളും സമ്പര്‍ക്കങ്ങളും ഒഴിവാക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. മുന്‍പ് സ്വീകരിച്ച നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നതാണ് പുതിയ തീരുമാനങ്ങള്‍.
കൊവിഡ് പ്രോട്ടോക്കോളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയ മാറ്റം നേരത്തെ ഐ.സി.എം.ആറും ലോകാരോഗ്യ സംഘടനയും അംഗീകരിച്ചതാണ്. എന്നാല്‍ ജാഗ്രതയും നിരീക്ഷണവും ഉറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി കേരളം ഈ നിര്‍ദേശം തള്ളുകയായിരുന്നു. എന്നാല്‍ പാലക്കാടും മലപ്പുറത്തും ഒരു മാസത്തിലേറെയായി രോഗികള്‍ ആശുപത്രിയില്‍ തുടരുന്ന സാഹചര്യത്തില്‍ പ്രോട്ടോക്കോളില്‍ മാറ്റം വരുത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു.