Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കോവിഡ് പരിശോധനയ്ക്ക് ഉപയോഗിക്കുന്ന റാപിഡ് ആന്റിബോഡി കിറ്റുകളെപ്പോലെ വേഗത്തില്‍ പരിശോധനാ ഫലം ലഭിക്കുന്നതും ചെലവ് കുറഞ്ഞതുമാണ് ട്രൂനാറ്റ് പരിശോധന. ആന്റിബോഡി കിറ്റുകളേക്കാള്‍ കൃത്യതയും ട്രൂനാറ്റിന് ആരോഗ്യപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നുണ്ട്.
മൂന്ന് തരത്തിലാണ് നിലവില്‍ സംസ്ഥാനത്ത് കോവിഡ് പരിശോധനയുള്ളത്. ആര്‍.ടി പി.സി.ആര്‍ പരിശോധന, റാപ്പിഡ് ആന്റി കിറ്റ് ഉപയോഗിച്ചുള്ള പരിശോധന, ട്രൂനാറ്റ്.
ഇതില്‍ ആന്റിബോഡി കിറ്റിനേക്കാള്‍ കൃത്യത ട്രൂനാറ്റിനുണ്ട്. 2 മണിക്കൂറില്‍ ഫലം അറിയാം. ട്രൂനാറ്റിലൂടെ ഒരേസമയം 2 സാംപിളുകളെ പരിശോധിക്കാനാകൂ എന്നതാണ് ഒരുപോരായ്മ. ഏറ്റവും കൃത്യതയുള്ള ആര്‍ടിപിസിആറില്‍ ഫലമറിയാന്‍ അഞ്ച് മണിക്കൂറെടുക്കും. എന്നാല്‍ ഒരേസമയം 45പേരെ വരെ പരിശോധിക്കാം.
റാപ്പിഡ് ടെസ്റ്റിനേക്കാള്‍ കൃത്യതയും വേഗതയുമുള്ളതിനാലാണ് സര്‍ക്കാര്‍ പ്രവാസികള്‍ക്ക് ട്രൂനാറ്റ് ടെസ്റ്റ് നിര്‍ദേശിച്ചത്.