Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

വിദേശത്ത് നിന്നും അന്യസംസ്ഥാനത്ത് നിന്നും ആളുകൾ കേരളത്തിലേക്ക് മടങ്ങിയെത്തുമ്പോൾ കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ടെസ്റ്റുകളുടെ എണ്ണം കൂട്ടാനൊരുങ്ങി സംസ്ഥാന ആരോഗ്യവകുപ്പ്. ജനങ്ങളിൽ നിന്നും അടുത്തയാഴ്ച 3000 അമ്പിളുകൾ ശേഖരിച്ച് ടെസ്റ്റ് ചെയ്യുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്തെ പരിശോധനകളുടെ എണ്ണം മറ്റ് സംസ്ഥാനത്തേക്കാൾ കുറവാണെന്നെ ആശങ്ക വേണ്ടെന്നാണ് സർക്കാർ നിലപാട്. ആളുകളിൽ നിന്നും കൂട്ടമായി സാമ്പിളുകൾ എടുത്ത് സ്രവപരിശോധന നടത്തിവരികയാണെന്ന് സർക്കാർ വ്യക്തമാക്കി. ആരോഗ്യ, പൊലീസ് രംഗത്തുളളവർ അടക്കം മുൻഗണനാ വിഭാഗക്കാർക്കായുളള സെന്‍റിനൈല്‍ സർവൈലൻസ്, സാധാരണജനങ്ങളിൽ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് നടത്തുന്ന ഓഗ്മെന്‍റഡ് ടെസ്റ്റ് മുതലായവയാണ് ഇപ്പോൾ നടന്നുവരുന്നത്. ഇപ്പോൾ ദിവസം ശരാശരി 1400 സാമ്പിളുകൾ വീതം ടെസ്റ്റിന് വിധേയമാക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. സംസ്ഥാനത്ത് ഇതുവരെ 51, 310 സാമ്പിളുകളാണ് പരിശോധിച്ചിട്ടുളളത്.