Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

മനുഷ്യശരീരത്തിൽ ഘടിപ്പിക്കാനാകുന്ന നവീന ലോഹസംയുക്തം വികസിപ്പിച്ച് ചരിത്രം രചിച്ച് ശ്രീചിത്രയും എ സി ആർ ഐ യും. ഈ സംയുക്തം സ്വാഭാവികമായി ജീർണ്ണിക്കുന്നവയാണെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ഇന്റര്‍നാഷണല്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് സെന്റര്‍ ഫോര്‍ പൗഡര്‍ മെറ്റലര്‍ജി ആന്‍ഡ് ന്യൂ മറ്റീരിയല്‍സ്, തിരുവനന്തപുരത്തെ ശ്രീചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നീ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരാണ് പുതിയ ലോഹം വികസിപ്പിച്ചിരിക്കുന്നത്. ഇരുമ്പും മാംഗനീസും ചേര്‍ന്ന ചില സംയുക്തങ്ങള്‍ വികസിപ്പിച്ച് കൊണ്ടാണ് പഠനം നടന്നത്. ഇതിന്റെ തുടർപഠനങ്ങൾ ഉടൻ തന്നെ ശ്രീചിത്രയിൽ നടക്കുമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. ഈ ലോഹസംയുക്തങ്ങള്‍ എംആര്‍ഐ (MRI) സ്കാനിനും അനുയോജ്യമാണെന്ന് ഗവേഷകർ വ്യക്തമാക്കി.