Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ശ്വാസകോശവും ഹൃദയാരോഗ്യവും തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു പകർച്ചവ്യാധി ആണ് കോവിഡ്. അന്തരീക്ഷ മലിനീകരണം ശ്വാസകോശത്തെയും ഹൃദയത്തെയും ദോഷകരമായി ബാധിക്കും എന്നതിനാൽ തന്നെ രോഗ വ്യാപനത്തിന്റെ ആദ്യ ഘട്ടം മുതൽ മലിനീകരണവും രോഗബാധയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിദഗ്ധർ പഠനങ്ങൾ നടത്തിയിരുന്നു. സാർസ് വൈറസിന് അന്തരീക്ഷ മലിനീകരണവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പഴയ പഠനങ്ങൾ ആണ് പുതിയ പഠനങ്ങൾക്ക് റഫറൻസ് ആയത്. അന്തരീക്ഷ മലിനീകരണം വളരെ കൂടിയ പ്രദേശങ്ങൾ ആയ വടക്കൻ ഇറ്റലിയിലും മറ്റും രോഗം അതിവേഗം വ്യാപിക്കപ്പെട്ടതാണ് ശാസ്ത്രജ്ഞർക്ക് മുമ്പിലുണ്ടായ പ്രാഥമിക വിവരം. എങ്കിലും മാസങ്ങൾ നീണ്ട അന്വേഷണത്തി നൊടുവിലും ചില ഊഹക്കണക്കുകൾ അല്ലാതെശാസ്ത്രീയ നിഗമനങ്ങൾ ഈ വിഷയം സംബന്ധിച്ച് ലഭിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. അന്തരീക്ഷ മലിനീകരണം ഉള്ള പ്രദേശങ്ങളിൽ മരണ നിരക്ക് കൂടുതൽ ആയതിനാൽ അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ കൂടി നടത്തണം എന്ന് ലോകാരോഗ്യ സംഘടന വിവിധ ലോകരാജ്യങ്ങളെ ഉപദേശിച്ചിട്ടുണ്ട്. അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ ശ്വാസകോശത്തെ ദുര്ബലപ്പെടുത്തുന്നതിനാൽ കോവിഡ് രോഗത്തിന് ഒരു രോഗിയെ എളുപ്പം കീഴ്പ്പെടുത്താനാകുമെന്നാണ് ഒരു കൂട്ടം ഡോക്ടർമാരുടെ അഭിപ്രായം.