Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

നന്നായി ഉറങ്ങിയാൽ ദീർഘായുസ്സ് ലഭിക്കുമെന്ന് പൊതുവെ പറയാറുണ്ട്. നല്ല ഉറക്കം ശരീരത്തിന് നല്ല പ്രവർത്തനങ്ങൾക്കും അത്യാവശ്യമാണ്. ഉറങ്ങുന്നതുകൊണ്ട് നമ്മുടെ ആരോഗ്യത്തിന് ചില ഗുണങ്ങൾ ലഭിക്കുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നുതന്നെയാണ് ദീർഘായുസ്സ്. രാത്രി ആറു മണിക്കൂറിൽ കുറവ് ഉറങ്ങുന്നവരുടെ ആയുർദൈർഘ്യം കുറയാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. അതിനാൽ ദിവസം എട്ടു മണിക്കൂർ ഉറക്കമാണ് നല്ല ആരോഗ്യം ലഭിക്കണമെന്നാഗ്രഹിക്കുന്നവർ ചെയ്യേണ്ടത്. ദീർഘായുസ്സിന് പുറമെ ശരീരവേദനകൾ കുറയ്ക്കാനും ഉറക്കം കൊണ്ട് സാധിക്കും. കൂടാതെ നമ്മൾ ഉറങ്ങുന്ന സമയം ശരീരം ഒരു വളർച്ച ഹോർമോൺ പുറത്തുവിടും. ഇത് കൊളാജിൻ എന്ന പ്രോട്ടീന്റെ ഉത്പാദനം വർധിപ്പിക്കുകയും അതുവഴി തിളങ്ങുന്ന ചർമ്മം പ്രദാനം ചെയുകയും ചെയ്യും.
അതേസമയം, ഒരു രാത്രി ഉറക്കമൊഴിച്ചാൽ അത് നമ്മുടെ കോശങ്ങളിലെ ക്ലോക്ക് ജീനുകളിൽ മാറ്റം വരുത്തുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഉറക്കമില്ലായ്മ നമ്മുടെ ശരീര പരിണാമത്തെ വിപരീതമായി ബാധിക്കുന്നുണ്ടെന്നും പൊണ്ണത്തടിക്കും ടൈപ്പ് ടു ഡയബറ്റീസിനും ഉറക്കമില്ലായ്‌മ കാരണമാകുമെന്നും മുന്നേ നടത്തിയ പഠനങ്ങൾ ചൂണ്ടികാട്ടുന്നു. നമ്മൾ ഓരോ ദിവസവും എങ്ങനെ പ്രവർത്തിക്കുന്നു എങ്ങനെ ഉറങ്ങുന്ന എന്നതിനെയെല്ലാം സ്വാധീനിക്കുന്ന നിരവധി അവസ്ഥകളിൽ ഒന്നാണ് ഉറക്കമില്ലായ്മയും സുഖകരമല്ലാത്ത ഉറക്കവും. ഒരുപക്ഷെ നിങ്ങൾ അറിയാതെ തന്നെ നിങ്ങളിൽ ഉറക്കത്തിലെ പ്രശ്നങ്ങൾ ഉണ്ടാവാം. എല്ലാ വയസ്സിലും ഉള്ള ആളുകൾ പൊതുവായി അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഉറക്കമില്ലായ്മ. അതിനുവേണ്ടി ഉറക്കഗുളികകൾ കഴിക്കുന്നവർ ഏറെയാണ്. എന്നാൽ ഇത് ഏറെ അപകടകരവുമാണ്. എല്ലാ രാത്രികളിലും സുഖനിദ്രയുടെ ആനന്ദം അറിയാൻ നിങ്ങളുടെ ആഹാരക്രമത്തിൽ വാഴപ്പഴം, ചേറി, ധാന്യങ്ങൾ, ബദാം, തണുത്ത പാൽ, തേൻ, ഡാർക്ക് ചോക്ലേറ്റ് എന്നിവ ഉൾപ്പെടുത്തിയാലും മതി. ഇത് നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായകമാകും.