Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ലോകത്ത് കോവിഡ് പ്രതിരോധങ്ങൾ ഊർജിതമെന്ന് ലോകാരോഗ്യസംഘടന. ഇപ്പോൾ ഒരേ സമയം 70 വാക്സിൻ പരീക്ഷണങ്ങളാണ് നടന്നുവരുന്നത്. ഇതിൽ മൂന്നെണ്ണത്തിന്റെ പ്രവർത്തനങ്ങൾ തൃപ്തികരമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മനുഷ്യരിൽ പരീക്ഷണത്തിന് തയ്യാറാക്കുകയാണ്. അമേരിക്കയിലും ഹോങ്കോങ്ങിലുമായാണ് പ്രധാന വാക്സിൻ പരീക്ഷണങ്ങൾ നടന്നുവരുന്നത്. ഇപ്പോൾ വാക്സിൻ നിർമ്മിച്ചാലും ലോകത്തിന്റെ മുഴുവൻ ആവിശ്യങ്ങൾക്ക് അനുസൃതമായി വിപണിയിലെത്തിക്കാൻ കുറഞ്ഞത് പത്ത് മുതൽ പതിനഞ്ച് വർഷങ്ങൾ വരെ വേണ്ടിവന്നേക്കുമെന്നാണ് ഡ്രഗ് നിർമ്മാണ കമ്പനികൾ പറയുന്നത്. ഇത് വാക്സിൻ ആദ്യം ആർക്ക് എന്നത് സംബന്ധിച്ച് ഉച്ചനീചത്വങ്ങൾ പെരുകാൻ ഇടയാക്കുമെന്നും ലോകാരോഗ്യസംഘടന കണക്കുകൂട്ടുന്നു. അടുത്ത വർഷമാകുമ്പോഴേക്കും വിപണിയിൽ ചിലയിടങ്ങളിൽ വാക്സിൻ എത്തിക്കാൻ കഴിയുമെന്നാണ് സംഘടന കണക്കുകൂട്ടുന്നത്. പരീക്ഷണങ്ങളിലെ കാലതാമസം പരിഹരിക്കാനാണ് 70 വാക്സിനുകൾ ഒരേ സമയം പരീക്ഷിക്കുന്നത്. വൻകിട ഡ്രഗ് കമ്പനികളോടൊപ്പം തന്നെ ചില ചെറുകിട ലാബുകളും വാക്സിൻ പരീക്ഷണങ്ങൾ നടത്തിവരുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.