Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

അന്തരീക്ഷ താപനില ഉയരുന്നത് കൊറോണ വൈറസിനെ ഇല്ലാതാക്കില്ലെങ്കിലും കൊറോണ വ്യാപനം താപനില വർദ്ധിക്കുന്നതനുസരിച്ച് കുറഞ്ഞേക്കുമെന്ന് പുതിയ പഠനം. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരുടെ പഠനപ്രകാരം ചൂട് കൂടുതലുള്ള ഇടങ്ങളിൽ കൊറോണ അതിവേഗം വ്യാപിക്കാനുള്ള സാധ്യത വളരെ കുറവായിരിക്കും. മൂന്ന് ഡിഗ്രി സെൽഷ്യസിനും 17 ഡിഗ്രി സെൽഷ്യസിനും ഇടയിൽ താപനിലയുള്ള പ്രദേശങ്ങളിലാണ് കൊറോണ വൈറസ് പകരുന്നതെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. 18 ഡിഗ്രിയിലധികം ചൂടുള്ള രാജ്യങ്ങളിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ലോകത്താകെയുള്ള കൊറോണകേസുകളുടെ ആറ് ശതമാനം മാത്രമാണ് അത്തരം കേസുകളെന്നും പഠനം സമർത്ഥിക്കുന്നു. 2003 ലെ സാർസ് രോഗവ്യാപനവുമായി ഇപ്പോഴത്തെ കൊറോണ വ്യാപനം സമാനമാണെന്നും പഠനം കണ്ടെത്തി. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശ പ്രകാരണമാണ് സംഘം ഗവേഷണം നടത്തുന്നത്.