Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ലോകത്താകെ 3500 പേരുടെയോളം ജീവൻ കൊറോണ അപഹരിച്ച സാഹചര്യത്തിൽ പ്രതിരോധ മാർഗ്ഗങ്ങൾക്കായി തലപുകഞ്ഞ് ആലോചിക്കുകയാണ് ലോക ആരോഗ്യരംഗം.ഈ പ്രതിസന്ധിഘട്ടത്തിൽ കൊറോണ പോലെ അതിവേഗത്തിൽ പരക്കപ്പെടുന്ന വൈറസിനെ പ്രതിരോധിക്കാൻ ആയുർവേദത്തിന് ശേഷിയുണ്ടെന്ന വാദവുമായി ഒരുകൂട്ടം ആയുർവേദ ഡോക്ടർമാർ രംഗത്തെത്തിയിരിക്കുകയാണ്. വൈറസിനെ നശിപ്പിച്ച് രോഗപ്രതിരോധശേഷി വർധിപ്പിക്കാനുള്ള ശേഷി ഉള്ള ഔഷധമായി ഇവർ വിലയിരുത്തുന്നത് ചവനപ്രാശത്തെയാണ്. പ്രമുഖ വാർത്ത ഏജൻസിയായ ഐ എ എൻ എസ് നൽകിയ റിപ്പോർട്ടിലാണ് ഈ അവകാശവാദമുള്ളത്.
ഇത്രയും ശേഷിയുള്ള വൈറസിനെ നശിപ്പിക്കാൻ നെല്ലിയ്ക്കയ്ക്കും ഇഞ്ചിയ്ക്കും ഒക്കെ ശേഷിയുണ്ടെന്നും ഇവർ പറയുന്നു. ആര്യവേപ്പ് തിളപ്പിച്ച വെള്ളം കൊണ്ട് ശരീരം വൃത്തിയാക്കുന്നതും കൊറോണയെ ചെറുക്കാനുള്ള മാർഗമായി ഇവർ നിർദ്ദേശിക്കുന്നുണ്ട്. ദിവസവും ഓരോ സ്പൂൺ വീതം ചവനപ്രാശം കഴിക്കാനും ഇഞ്ചിച്ചായ കുടിക്കാനുമാണ് ഇവർ ഉപദേശിക്കുന്നത്.