Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കൊറോണ ഭീതി വിട്ടൊഴിയാതെ ലോകം. ഇറാനിൽ നിന്നും വൈറസ് വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പടർന്നു കയറിയെന്നാണ് സൂചന. ഓസ്ട്രിയ, ക്രൊയേഷ്യ, സ്വിറ്റ്സർലൻഡ് മുതലായ രാജ്യങ്ങളിൽ നിന്നാണ് കൊറോണ ബാധയുടെ ആദ്യ സൂചനകൾ ലഭിച്ചത്. മുന്നൂറോളം കൊറോണ ബാധയുടെ കേസുകളും 11 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ള ഇറ്റലിയിലാണ് അവസ്ഥ കൂടുതൽ മോശമാകുന്നത്. യൂറോപ്പിലേക്ക് കൊറോണ പടർന്നു കയറുന്നു എന്ന സൂചന ലഭിച്ചതോടെ ഇന്നലെ ഇറ്റലി, ജർമ്മനി, ഫ്രാൻസ്, മുതലായ രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാർ അടിയന്തിര യോഗം ചേർന്നിരുന്നു.
ആസ്ട്രിയയിൽ താമസിച്ചു വന്നിരുന്ന ഇറ്റാലിയൻ ദമ്പതിമാർക്ക് നിലവിൽ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ ജോലി ചെയ്തിരുന്ന ഹോട്ടലിനും ഇവർ താമസിച്ചിരുന്ന വീടിനും വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇറ്റാലിയൻ അതിർത്തിയ്ക്ക് അടുത്ത് താമസിച്ചുവന്നിരുന്ന സ്വിറ്റസർലണ്ടിലെ ഒരാൾക്കും കൊറോണ ആണെന്ന് ഏകദേശം ഉറപ്പായി. സ്പെയിനിലും ഫ്രാൻസിലും ജർമനിയിലും പുതിയ കേസുകൾ പരിഗണിക്കപ്പെടുന്നുണ്ട്.