Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:56 pm
  • 30th April, 2025
  • Overcast Clouds
25.78°C25.78°C
  • Humidity: 93 %
  • Wind: 0.3 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrumsri chithra,heart operation,i2inews

തിരുവനന്തപുരം: ഹൃദയത്തിലെ മേല്‍ അറകളെ തമ്മില്‍ വേര്‍തിരിക്കുന്ന ഭിത്തിയില്‍ ജന്മനായുണ്ടാകുന്ന സുഷിരം ശസ്ത്രക്രിയ കൂടാതെ അടയ്ക്കാനുള്ള ഉപകരണവും അത് സ്ഥാപിക്കുന്നതിനുള്ള സംവിധാനവും വികസിപ്പിച്ചെടുത്ത് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി. ചിത്ര എ.എസ്.ഡി ഒക്ലൂഡര്‍ എന്നാണ് പേരിട്ടിരിക്കുന്നത്.  നിറ്റിനോള്‍ കമ്പികളും നോണ്‍-വോവണ്‍ പോളിസ്റ്ററും ഉപയോഗിച്ചാണ് ഈ ഉപകരണം നിർമിച്ചിരിക്കുന്നത് . ചിത്ര എ.എസ്.ഡി ഒക്ലൂഡറിന്റെ രൂപകല്‍പ്പനയുടെ ഇന്ത്യന്‍ പേറ്റന്റിനായി അപേക്ഷയും സമര്‍പ്പിച്ചുകഴിഞ്ഞു. 

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ (ഡിഎസ്ടി) കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ശ്രീചിത്രയിലെ ബയോമെഡിക്കല്‍ ടെക്‌നോളജി വിഭാഗത്തിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ ഡിവൈസസ് എന്ന പ്രോജക്ടിലൂടെ ഡിഎസ്ടി നല്‍കിയ ഫണ്ടില്‍ കൂടിയാണ് ചിത്ര എ.എസ്.ഡി ഒക്ലൂഡര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ലോഹചട്ടക്കൂടും അതിനകത്തുള്ള വൈദ്യശാസ്ത്ര ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള (Medical Quality) തുണിയുമാണ് ചിത്ര എ.എസ്.ഡി ഒക്ലൂഡറിന്റെ പ്രധാന ഭാഗങ്ങള്‍. നിറ്റിനോള്‍ വയറുകള്‍ പ്രത്യേക രീതിയില്‍ പരസ്പരം ബന്ധിച്ചാണ് (Braid) ലോഹചട്ടക്കൂട് നിര്‍മ്മിച്ചിരിക്കുന്നത്. നിറ്റിനോളിന് മികച്ച ഇലാസ്തികതയുള്ളതിനാല്‍ അനുയോജ്യമായ വലുപ്പമുള്ള കത്തീറ്ററിന് അകത്താക്കി ഹൃദയത്തില്‍ എത്തിച്ച് സുഷിരത്തില്‍ സ്ഥാപിക്കാന്‍ കഴിയും. കത്തീറ്ററില്‍ നിന്ന് പുറത്തെത്തിയാലുടന്‍ നിറ്റിനോള്‍ ചട്ടക്കൂട് വികസിച്ച സ്ഥിതിയില്‍ എത്തും. ഇതില്‍ സ്ഥാപിച്ചിരിക്കുന്ന തുണി രക്തവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ രക്തത്തെ ആഗിരണം ചെയ്യും. ഇതോടെ തുണിക്ക് മുകളില്‍ ഒരു ആവരണം രൂപപ്പെട്ട് സുഷിരം അടയുന്നു. കാലക്രമേണ തുണിയുടെ ഉപരിതലത്തില്‍ കൂടുതല്‍ കോശങ്ങള്‍ വളരുകയും ചെയ്യും.
 
ഉപകരണത്തിന്റെ സ്ഥാനചലനം, ഹൃദയത്തിന്റെ മേല്‍ അറയുടെ മുകള്‍ ഭാഗത്തിന് (Atrial Roof) ഉണ്ടാകുന്ന ഉരസല്‍ മൂലമുള്ള ചതവ് എന്നിവയാണ് ഇപ്പോള്‍ ലഭ്യമായ എ.എസ്.ഡി ഒക്ലൂഡര്‍ ഉപകരണവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍. ഈ പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ട് ഇവ ഒഴിവാക്കുന്ന രീതിയിലാണ് ചിത്ര എ.എസ്.ഡി ഒക്ലൂഡര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപകരണം കൃത്യസ്ഥലത്ത് സ്ഥാപിക്കുന്നതിനായി നിര്‍മ്മിച്ചിരിക്കുന്ന സംവിധാനത്തെ കുറിച്ചും എടുത്തുപറയേണ്ടതാണ്. ഉപകരണം അനായാസം സുഷിരത്തില്‍ സ്ഥാപിക്കാന്‍ സഹായിക്കുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. ഉപകരണം സ്ഥാപിക്കുന്നതിനായി നിര്‍മ്മിച്ചിരിക്കുന്ന സംവിധാനത്തിന്റെ ഇന്ത്യന്‍ പേറ്റന്റിനും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
 
ഡോ. സുജേഷ് ശ്രീധരന്‍ (സയന്റിസ്റ്റ്- എഫ്, ഡിവിഷന്‍ ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റേണല്‍ ഓര്‍ഗന്‍സ്, ബിഎംടി വിങ്), കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍മാരായ ഡോ. എസ്. ബിജുലാല്‍, ഡോ. കൃഷ്ണമൂര്‍ത്തി കെ എം തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് ചിത്ര എ.എസ്.ഡി ഒക്ലൂഡര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് നിലവില്‍ ഹൃദയത്തിലെ സുഷിരങ്ങള്‍ ചികിത്സിക്കുന്നത്. ഒരു ഉപകരണത്തിന്റെ ഏകദേശ വില 60000 രൂപയാണ്. ചിത്ര എ.എസ്.ഡി ഒക്ലൂഡര്‍ വിപണിയില്‍ എത്തുന്നതോടെ ഇവയുടെ വില കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 
 

Readers Comment

Add a Comment